Monday 27 January 2014



നീതിയുടെ  ത്രാസ്സിനു മാനവികതയുടെ തിളക്കം 

മേഴ്സി പെറ്റിഷൻ അഥവാ ദയ ഹരജി പരിഗനിക്കുന്നതുമായി  ഉണ്ടാകുന്ന കാല താമസം വധ ശിക്ഷ ഇളവു ചെയ്യാൻ മതിയായ കാരണം ആണെന്ന സുപ്രീം കോടതിയുടെ കണ്ടെത്തൽ ഇന്ത്യൻ നീതി പീട ചരിത്രത്തിലെ സുപ്രധാന ചുവടു വയ്പ്പാണ്.              

വധ ശിക്ഷ നിര്തലാക്കണം എന്ന് ലോകമെമ്പാടും മനുഷ്യാവകാശ വാദികൾ  ശക്തി യുക്തം വാദിച്ചു കൊണ്ടിരികുമ്പോഴും  ഇന്ത്യയിൽ വധ ശിക്ഷ നില നില്കുന്നു.നിയമപ്രകാരമെ വധ ശിക്ഷ നടപ്പിലാക്കാവു എന്ന് ഭരണ ഘടന അനുശാസിക്കുന്നു.വധ ശിക്ഷ നടപ്പാക്കുന്നതിലുള്ള കാലതാമസവും മരണം കാത്ത് വര്ഷങ്ങളോളം തടവറക്കുള്ളിൽ കഴിയുന്ന മനുഷ്യരും പരിഗണ അര്ഹിക്കുന്നു .ാജിവ് ഗാന്ധി വധകേസിൽ കഴിഞ്ഞ 22 വര്ഷമായി ജയിലിൽ കഴിയുന്ന പെരരിവാലന്റെ  കേസിൽ ശിക്ഷ നടപ്പാക്കുന്നതിൽ  22 വര്ഷം വൈകിയ വേളയിൽ വദഷിക്ഷ നടപ്പിലാക്കൽ ഭരണഘടന വിരുദ്ദമാനെന്നും അത് വധ ശിക്ഷയും ജീവ പര്യന്തവും ചേർന്ന് ഇന്ത്യൻ നിയമ വ്യവസ്തയിളില്ലാത്ത ഒരു മൂന്നാം  തരം ശിക്ഷ ആയിരിക്കുമെന്നും ഒരു കുറ്റത്തിന് രണ്ടു ശിക്ഷ നല്കാൻ നിയമം അനുവദികുന്നില്ലയെന്നും ജസ്റ്റിസ്‌ കെ .ടി .തോമസ്‌ അഭിപ്രായപെട്ടിരുന്നു.

                        ഇത്തരമൊരു  സാഹചര്യത്തിൽ ഒരു നാഴിക കല്ല്‌ തന്നെയാണ് ശത്രുഘ്നനൻ ചൌഹാൻ V   യുണിയൻ ഓഫ് ഇന്ത്യ എന്ന കേസിലെ സുപ്രീം കോടതിയുടെ പുതിയ വിധി ന്യായം .ജയിലിൽ വധ ശിക്ഷ കത്ത് കഴിയുന്ന 15 കുറ്റവാളികൾ നല്കിയിരുന്ന 13 റിട്ട് ഹർജികളിൽ ഒന്നിച്ചാണ് സുപ്രീം കോടതി വിധി ,.ചീഫ് ജസ്റ്റിസ്‌ സദാശിവം, ജസ്റ്റിസ്‌ രഞ്ജൻ ഗാന്ഗോയി ,ജസ്റ്റിസ്‌ ശിവ് കീർത്തി സിംഗ് ഇവരുല്പെട്ട മൂന്ന് അംഗ ബെഞ്ചിന്റെ വിധി ന്യായത്തിലെ സുപ്രധാന കണ്ടെത്തലുകൾ ഇവയാണ് .
1.പ്രെസിദെന്റിനും  ,ഗവർണർകും  സമര്പ്പിക്കപെട്ട  ദയ ഹർജി പരിഗണിക്കുന്നതിൽ കാലതാമസം ഒഴിവാക്കണം.ആയതിനു വേണ്ട രേഖകൾ നല്കേണ്ടതും കാല കാലങ്ങളിൽ അന്വേഷണം നടത്തേണ്ടതും അഭ്യന്തര വകുപ്പിന്റെ ചുമതലയാണ് .2.ദയ ഹർജി നിരസിക്കപെട്ടാൽ ആ വിവരം കുറ്റവാളിയെയും കുടുംബത്തെയും എഴുതി അറിയിക്കണം.
3.ദയ ഹർജി നിരസികപ്പെട്ടാൽ വട ശിക്ഷ നടപ്പിലാക്കുന്നതിനു 14 ദിവസം മുൻപ് കുട്ടവാളിക്കും കുടുംബത്തിനും നോട്ടീസ് നല്കണം.
4.വിധി ന്യായം ഉള്പെടെയുള്ള കോടതി രേഖകളുടെ പകർപ്പുകൾ കുറ്റവാളിക്ക് നല്കണം.
5.വധ ശിക്ഷ യ്ക് മുൻപ് കുറ്റവാളിയെ ഏകാന്ത തടവിൽ പാര്പ്പിക്കുന്നത് 
6.ദയ ഹർജി നിരസിക്കപ്പെട്ട ശേഷം കുറ്റവാളിയുടെ മാനസികവും ശാരീരികവും ആയ മെഡിക്കൽ റിപ്പോർട്ട്‌ പരിശോധികേണ്ടതും മാനസിക രോഗം ഉള്ളവരിൽ വധ ശിക്ഷ നടപ്പിലാക്കാതിരികേണ്ടാതുമാണ്.
7.വധ ശിക്ഷക് വിധിക്കപ്പെട്ട കുറ്റവാളിക്ക് വേണ്ട നിയമ സഹായം നല്കേണ്ടതാണ് .8.വധ ശിക്ഷയ്ക് മുൻപ് കുറ്റവാളിക്ക് കുടുംബ അംഗങ്ങളെ കാണാൻ അവസരം ഉണ്ടാക്കണം.
9.വധ ശിക്ഷ നദപ്പിലക്കപെട്ട കുറ്റവാളിയുടെ മൃത ദേഹം പൊസ്റ്റ്മൊർറ്റെതിനു  വിധേയമാക്കി മരണ കാരണം കണ്ടെത്തണം.

                 ദേവേന്ദ്ര പാൽ ബുല്ലാർ കേസിൽ 2013 ഏപ്രിൽ 13 നു സുപ്രീം കോടതി തീവ്ര വാദ കേസുകളിൽ ദയ ഹർജി പരിഗണികുന്നതിൽ എത്ര തന്നെ കാല താമസം സംഭവിച്ചാലും വധ ശിക്ഷ കുറവ് ചെയ്യാൻ പറ്റില്ല എന്ന് വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ വിധി ന്യായത്തിൽ ദയ ഹർജി പരിഗണികുന്നതിലുള്ള കാല താമസം ഭരണഘടനയിലെ ആർട്ടിക്കിൾ 21  ഉറപ്പു നല്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം ആണെന്നും ആകയാൽ ശിക്ഷ കുറവ് ചെയ്യണമെന്നും വിധി പ്രക്യാപിച്ചു .ഒരു ജനാധിപത്യ സമൂഹത്തിൽ പൌരന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് രാജ്യത്തിൻറെ പരമമായ കടമ എന്നും അഭിപ്രായപെടുകയുണ്ടായി
                   
                       വധ ശിക്ഷ നിയമ വിധേയം ആക്കണമെന്ന് പ്രഖ്യാപിക്കുന്ന  ഒരു കൂട്ടം വിധി ന്യായങ്ങൾ ഉണ്ടെങ്കിലും വധ ശിക്ഷ നടപ്പിലാക്കുന്നത് നിയമ പ്രകാരം ആയിരിക്കണം എന്ന ഭരണഘടന സിദ്ടാന്തതെ എതിർക്കാൻ ഈ വിധി ന്യായങ്ങൾക്കാകില്ല.നിയമ പ്രകാരം വിധിക്കപ്പെടുന്ന വധ ശിക്ഷ നിയമ പ്രകാരം നടപ്പിലാക്കണം എന്ന ഈ വിധി ന്യായം കോടതികളുടെ മാനുഷിക മുഖത്തിന്റെ ഉത്തമോദാഹരണം ആയി ചരിത്രത്തിൽ ഇടം നേടുന്നു.