ഹൈകൂ മൂന്ന് വരികളില്‍ കാവ്യാത്മകമായി ഒരു ആശയം പ്രതിഭലിപ്പികുന്നു
മുകില്‍പ്പട നയിച്ച് വര്ഷം;
പലായനം ചെയ്യുന്ന വേനല്‍..
മാറാത്ത യുദ്ധക്കളം..
പട്ടുപോയേക്കാമിതളുകളെങ്കിലും
കെട്ടുപോയേക്കാം സുഗന്ധമതെങ്കിലും
ജീവിതപ്പൂവെനിക്കെന്നെന്നുമുന്മ
എരിഞ്ഞടങ്ങലിന്‍റെ
സൂര്യനിയോഗം
വാനം നിറയുന്ന ചിതപ്പുക.
ഇന്നലെ തേങ്ങിയ മനസ്സായിരുന്നു
ഇന്നൊരു തെന്നലില്‍
സ്വയം മറന്നുപോയത്
ചക്രവാളത്തിലെ ചുവന്ന വീട്ടില്‍
ഒന്നു കണ്ടുപിരിയുന്നെന്നും
രാപകലുകള്‍..
അകതാരില്‍ ഒരു
വിരഹഗീതം;
ധമനികളില്‍ ഒരു മരണലയം..
നീലാരണ്യം കടന്നൊരു
കാറ്റു വരുന്നു
നാടുമഴയക്ക് താളം പിഴയ്ക്കുന്നു
No comments:
Post a Comment