വിവരാവകാശ നിയമം
- നിസ ഫാസില്‍ (അഡ്വക്കറ്റ്)
ശ്രീ. സരോജിനി അമ്മയുടെ ഭര്‍ത്താവ് സര്‍വ്വിസിലിരിക്കെ മരണമടഞ്ഞു.തുടര്‍ന്ന് ആശ്രിത ജോലിക്കും മറ്റാനുകൂല്യങ്ങള്‍ക്കുമായി അപേക്ഷ സമര്‍പ്പിച്ചു .മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല എന്ന് മാത്രമല്ല താന്‍ കൊടുത്ത അപേക്ഷയെ കുറിച്ചന്യോക്ഷിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍മാര്‍ പരിഹസിച്ചു വിട്ടു .ഇതുപോലെ തന്നെ പാസ്പോര്‍ട്ടിന്‍റെ ആവശ്യത്തിനായി സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്‍റെ കോപ്പിക്കായെത്തിയ റോബര്‍ട്ടിനോട് സ്കൂള്‍ പ്രിന്‍സിപ്പല്‍ കയര്‍ത്തു കയറി .ഇങ്ങനെ തങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടാന്‍ തുടങ്ങി.വിവരാവകാശം മനുഷ്യന്‍റെ ഏറ്റവും മൂല്യമുള്ള മനുഷ്യാവകാശങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ ജനങ്ങള്‍ക്ക് തങ്ങളെ സംബന്ധിക്കുന്ന ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒരു പ്രത്യേക നിയമം തന്നെ പാസ്സാക്കേണ്ടി വന്നു. ചുവപ്പുനാടയും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥ ധാര്‍ഷ്ട്യവും വിവരങ്ങള്‍ ജനങ്ങള്‍ക്കന്യമാക്കി .ആഗോളതലത്തില്‍ 90 രാജ്യങ്ങള്‍ വിവരാവകാശം നല്‍കുന്നുണ്ട്. ആ പട്ടികയില്‍ 55—മതായിട്ടാണ് ഇന്ത്യ സ്ഥാനം പിടിച്ചത്.2005 ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമമനുസരിച്ച് പബ്ലിക് അതോറിറ്റികള്‍ രേഖകളിലും ഇലക്ട്രോണിക് റിക്കോഡുകളിലും ,കരാറുകളിലും ,റിപ്പോര്‍ട്ടുകളിലും മറ്റുമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം.എന്നനുശാസിക്കുന്നു. എന്നാല്‍ ഈ നിയമത്തിലെ എട്ടാം വകുപ്പു പ്രകാരം ഇന്ത്യയുടെ പരമാധികാരത്തെയോ,സുരക്ഷിതത്ത്വത്തെയോ ബാധിക്കുന്നതും കോടതിയലക്ഷ്യമായി മാറുന്നതും വ്യക്തിയുടെ സ്വകാര്യതയെ ഭന്ജിക്കുനതും — ബൗദ്ധികസ്വത്ത് വാണിജ്യ രഹസ്യങ്ങള്‍ മുതലായവയും വിവരാവകാശ നിയമമനുസരിച്ച് വെളിപ്പെടുത്തേണ്ടതല്ലാത്തതാണ്.ഈ നിയമമനുസരിച്ച് നിയമിക്കപ്പെടുന്ന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വ്യക്തികളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ വാചികമായിട്ടാണെങ്കില്‍അതിനെ എഴുത്തുരൂപത്തിലാക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യണം. കൂടാതെ ലഭിക്കുന്ന അപേക്ഷ ടി ഉദ്യോഗസ്ഥന്‍റെ കര്‍മ്മമേഖലയ്ക്ക് പുറത്താണെങ്കില്‍ ബന്ധപ്പെട്ട ആള്‍ക്ക് കൈമാറ്റം ചെയ്യണം. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര് അപേക്ഷ ലഭിച്ച് –30 ദിവസത്തിനകം വിവരം ലഭ്യമാക്കണം . ഒരു വ്യക്തിയുടെ സ്വത്തിനോ ജീവനോ ഭീക്ഷണിയുണ്ടാക്കുന്ന വിവരമാണെങ്കില്‍ അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം വിവരം നല്‍കണം. വിവരാവകാശത്തിനുള്ള അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണവും അതിന്‍മേല്‍ അപ്പീല്‍ നല്‍കേണ്ട അതോറിറ്റിയെ ക്കുറിച്ചും അപേക്ഷകന് വേണ്ട വിവരം നല്‍കണം.വിവരാവകാശനിയമമനുസരിച്ച് ആവശ്യപ്പെട്ട രേഖയുടെ ഒരു ഭാഗം മാത്രമേ വിവരാവകാശനിയമമനുസരിച്ച് നല്‍കാന്‍ നിര്‍വ്വാഹമുള്ളെങ്കില്‍ ആ വിവരം അപേക്ഷകനെ അറിയിച്ച ശേഷം ഭാഗികവിവരം നല്‍കാവുന്നതാണ്.വിവരാവകാശം ആവശ്യപ്പെട്ടിരിക്കുന്നത് മൂന്നാമതൊരാളിനെ സംബന്ധിച്ചാണെങ്കില്‍ ആ വ്യക്തിക്ക് അപേക്ഷ ലഭിച്ച് 5 ദിവസത്തിനകം നോട്ടീസ് നല്‍കണം.അതിനു ശേഷം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകാന്‍ അദ്ദേഹത്തിന് 10 ദിവസത്തിനകം സമയം നല്‍കണം. അദ്ദേഹത്തെ കൂടി കേട്ട ശേഷമേ ടിയാളെ സംബന്ധിച്ചു വിവരം നല്‍കാവു.ഈ നിയമത്തിന്‍റെ ഏഴാം വകുപ്പനുസരിച്ച് ഏതൊരു പൗരനും വിവരം ലഭ്യമാക്കാനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് .ബന്ധപ്പെട്ട വകുപ്പിലെ പബ്ലിക് . പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ നിശ്ചിത ഫീസിനോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിവരാവകാശ റൂള്‍ അനുസരിച്ച് 10 രൂപയാണ് ഫീസ്. ഫീസ് കോര്‍ട്ട്ഫീസ് സ്റ്റാമ്പ് ആയി അപേക്ഷയില്‍ പതിപ്പിച്ചിരുന്നാല്‍ മതി. പിന്നീട് വിവരം നല്‍കുമ്പോള്‍ പേപ്പറൊന്നിന് 2 രൂപ ഫീസ് നല്‍കണം .വിവരം പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല. പിന്നീടുള്ള ഓരോ മണിക്കൂറിനും5 രൂപ വീതം ഫീസ് നല്‍കണം ‘ CD’ യിലോ ‘ Floppy’ യിലോ വിവരം ലഭ്യമാകണമെങ്കില്‍ ‘ CD’ അല്ലെങ്കില്‍ ‘ Floppy’ ഒന്നിന് 50രൂപ വച്ച് നല്‍കണം.ഈ നിയമമനുസരിച്ച് വിവരാവകാശകമ്മീഷനുകളും കേന്ദ്രവിവരാവകാശകമ്മീഷനും സ്ഥാപിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ഓഫീസര് അപേക്ഷ നിരസിച്ചാല്‍ അദ്ദേഹത്തിന്‍റെ മേലുദ്യോഗസ്ഥന്‍ മുമ്പാകെ 30 ദിവസത്തിനകം അപ്പീല്‍ ബോധിപ്പിക്കാം. അദ്ദേഹത്തിന്‍റെ തീരുമാനത്തിനെതിരെ സംസ്ഥാന or കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ 90 ദിവസത്തിനകം അപ്പീല്‍ ബോധിപ്പിക്കാം.ഈ നിയമമനുസരിച്ച് അപേക്ഷ സ്വീകരിക്കാതിരിക്കല്‍ ,അപേക്ഷ ലഭിച്ചശേഷം കാരണങ്ങളില്ലാതെ വിവരം നല്‍കാന്‍ താമസിക്കല്‍ ,വിവരം ദുരുദ്ദേശപരമായി നല്‍കാതിരിക്കല്‍ ,തെറ്റായതും അപൂര്‍ണ്ണമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ നല്‍കല്‍ ഇവയെല്ലാം തന്നെ 20—വകുപ്പു പ്രകാരം കുറ്റകരമാണ്.ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ പ്രതിദിനം 250 രൂപയോ 25000 രൂപ വരെയോ പിഴ നല്‍കാവുന്നതാണ്.വിവരാവകാശനിയമം ശരിയായ അര്‍ത്ഥത്തില്‍ പ്രായോഗികമാക്കാന്‍ വിവരാവകാശ അവബോധം ജനങ്ങളുടെ മനസ്സിലുണ്ടാകണം.അതിനായി കര്‍ണ്ണാടക,മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ചെയ്തതു പോലെ ഈ നിയമം സ്ക്കൂള്‍ സിലബസിലുള്‍പ്പെടുത്തുകയും അവബോധ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യണം.
Monday, 2 September 2013
വിവരാവകാശ നിയമം
Subscribe to:
Post Comments (Atom)
പുതിയ അറിവുകൾ
ReplyDeleteശരിയ്ക്കും ഒരു വിപ്ലവം തന്നെ ഈ നിയമം
ReplyDeleteഇനിയും വേണ്ടവിധം ജനം ബോധവാന്മാരായിട്ടില്ലെന്നൊരു കുറവേയുള്ളു
dear sister nisa,bodhavlkaranathinulla thankalude shramam valare nannaayi. thanks
ReplyDeleteവിവരാവകാശ നിയമം വന്നത് മൂലം ഒരു പാട് അഴിമതികളും ഉദ്യോഗസ്ഥരുടെ അനാസ്ഥയും പുറത്തു കൊണ്ട് വരാന്‍ സാധിച്ചിട്ടുണ്ട്,.എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും " വിവരാവകാശം " എന്ന പേരില്‍ ഉദ്യോഗസ്ഥരെ മന:പൂര്‍വ്വം മിനക്കെടുത്താനായി ചില കള്ള നാണയങ്ങള്‍ കൂടി ഉണ്ട് എന്ന് പറയാതെ വയ്യ .
ReplyDeleteവിവരാവകാശനിയമം ശരിയായ അര്‍ത്ഥത്തില്‍ പ്രായോഗികമാക്കാന്‍ വിവരാവകാശ അവബോധം ജനങ്ങളുടെ മനസ്സിലുണ്ടാകണം.അതിനായി കര്‍ണ്ണാടക,മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ചെയ്തതു പോലെ ഈ നിയമം സ്ക്കൂള്‍ സിലബസിലുള്‍പ്പെടുത്തുകയും അവബോധ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യണം.
ReplyDeleteഇൻഫോർമേറ്റിവ് ആയ ഈ പോസ്റ്റിനു വളരെ നന്ദി..
ReplyDelete