നീതിയുടെ വാതിൽ തുറക്കപ്പെടുന്നതും കാത്ത് .........
ഇന്ദിര ഗാന്ധിയുടെ കൊലപാതകം ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത അദ്യായം എഴുതി ചേർത്തു.രാജ്യത്തിൻറെ ഭരണാധികാരി സ്വന്തം അംഗ രക്ഷകരാൽ കൊല ചെയ്യപ്പെടുക തീർത്തും അവിശ്വസനീയം ആയി തോന്നി.തുടർന്ന് കൊലയാളികൾ സിക്കുകാർ ആയതിനാൽ ഇൻഡ്യയിൽ ആകമാനം സിക്കുകാർ വേട്ടയാടപ്പെട്ടു.രാജിവ് ഗാന്ധിയുടെ ദാരുണ മരണം മറ്റൊരു കറുത്ത ആദ്യായമായി ഇന്ത്യയുടെ ചരിത്രത്തെ ലജ്ജിപ്പിച്ചു .1991 മെയ് 21 നായിരുന്നു രാജിവ് ഗാന്ധി ബെൽറ്റ് ബോംബിനു ഇരയായത് .തുടർന്ന് കേസ് അന്വേഷണത്തിനായി Special Investigation Team ( SIT) രൂപീകരിച്ചു .1992 മെയ് മാസം 41 തമിഴർക്കെതിരെ കുറ്റം ചുമത്തി കുറ്റപത്രം സമര്പ്പിച്ചു .അതിൽ പ്രതി പട്ടികയിൽ 26 ആയി 19 കാരനായ പേരറിവാളൻ ചേര്ക്കപ്പെട്ടു .Electronics and Telecommunications ഡിപ്ലോമക്കാരനായ ഈ യുവാവിനെ കൊലക്കുപയൊഗിച ബെൽറ്റ് ബോംബിന്റെ സൂത്രധാരനായി ചിത്രീകരിക്കപ്പെട്ടു .എന്നാൽ രണ്ടു ഒൻപതു വോൾട്ട് ബാറ്ററി സെല്ലുകൾ വാങ്ങി എന്ന ഒരു അപരാധമെ ഈ യുവാവ് ചെയ്തിട്ടുള്ളൂ .
അച്ഛനും അമ്മയും അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ആവശ്യ പ്രകാരം പേരറിവാളനെ CBI അന്വേഷണ സംഘത്തിനു കൈ മാറി .പിന്നീടു കഴിഞ്ഞ 22 വർഷങ്ങൾ പേരറിവാളൻ പുറം കണ്ടിട്ടില്ല .അതിക്രൂരമായ പീഡനങ്ങൾ ഏറ്റു വാങ്ങിയ പേരറിവാളൻ ഇതിനിടയിൽ എപ്പോഴോ പോലീസുകാർ നീട്ടിയ വെള്ള പേപ്പർകളിൽ ഒപ്പ് വച്ചു. പിന്നീടത് TADA നിയമ പ്രകാരമുള്ള കുറ്റ സമ്മത മൊഴികളായി കോടതിയിൽ സമര്പ്പിക്കപ്പെട്ടു.പേരറിവാളനെ തിരെ ഉള്ള ശക്തമായ തെളിവായി CBI യും കോടതിയും കണക്കിലെടുത്തതും ഈ കുറ്റസമ്മത മൊഴിയാണ് .എന്നാൽ പേരറിവാളൻ പറയാത്തത് താൻ മൊഴിയിൽ എഴുതി ചേർതെന്നും ബാറ്ററി വാങ്ങി എന്ന് മാത്രമേ പേരറിവാളൻ പറഞ്ഞിട്ടുല്ലുവെന്നും എന്നാൽ ഈ മൊഴിയെ ബോംബ് നിർമ്മിക്കാനായി ബാറ്ററി വാങ്ങി നല്കി എന്ന് താൻ എഴുതി ചേർത്തതാണ് എന്നൊരു കുമ്പസാരവുമായി CBI Dysp ആയിരുന്ന ത്യാഗരാജൻ മാധ്യമങ്ങൾക് മുൻപിലെത്തി. പേരറിവാളന്റെ ജീവിതത്തെകുറിച്ച് "Uyirvali -Sakkiyadikkum Satham "എന്ന ഡോക്യുമെന്ററിയിൽ ആണ് ത്യാഗരാജൻ തന്റെ വെളിപ്പെടുത്തലുകൾ നടത്തിയത് . TADA നിയമം 15(1) വകുപ്പനുസരിച്ച് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതിൽ പാളിച്ചകലുണ്ടെന്നു ത്യാഗരാജൻ വ്യക്തമാക്കി .സിസ്റ്റർ അഭയ കൊലപാതകം ആത്മഹത്യ എന്നെഴുതി തള്ളി കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ത്യാഗരാജൻ .
ഈ കേസിലെ മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായ രഘൂത്തമൻ നടത്തിയ വെളിപ്പെടുത്തലുകളും ചിന്തനീയമാണ്. കേസിലെ സുപ്രധാന തെളിവായ സംഭവത്തിന്റെ വീഡിയോ ടേപ്പ് നഷ്ടപ്പെട്ടു എന്ന അന്വേഷണ സംഘത്തിന്റെ പരാമർശം സംശയം ഉളവാക്കുന്നതാണ് എന്ന് രഘൂത്തമൻ പറയുകയുണ്ടായി ,ഇതിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ കാർത്തികെയനോട് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന് രഘൂത്തമൻ വ്യക്തമാക്കുകയുണ്ടായി .തുടർന്ന് ഈ കേസിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടെന്നും ഈ കേസിലെ പ്രതികൾക് വധ ശിക്ഷ കുറച്ചു നൽകിയാൽ ഈ ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനായിരിക്കും എന്നും അദ്ദേഹം പ്രസ്താവിക്കുക ഉണ്ടായി .
ത്യാഗരാജൻ ,രഘൂത്തമൻ ഇവരുടെ വെളിപ്പെടുതലുകളോട് ചേർത്തു വായിക്കാവുന്ന മറ്റൊരു പ്രധാന സംഭവം ആണ് അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന മോഹൻരാജിന്റെ രാജി.ഈ കേസിൽ പിടി കൂടിയവരല്ല കേസിലെ പ്രധാന പുള്ളികൾ എന്നായിരുന്നു മോഹൻരാജിന്റെ വാദം.ക്രൂരമായ മർധന മുറകളിലൂടെയാണ് പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ കൊണ്ട് കുറ്റ സമ്മതം നടത്തിപ്പിച്ചതെന്ന ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടി മോഹൻരാജ് നടത്തുക ഉണ്ടായി .കുറ്റബോധം കൊണ്ട് ജോലി തന്നെ ഉപേക്ഷിച്ചു നീതിക്കായുള്ള കുറ്റരോപിതരുടെ പോരാട്ടത്തിൽ പങ്കാളി ആയി മാറി മോഹൻരാജ്.
രാജിവ് ഗാന്ധി വധം അന്വേഷിക്കാനായി ജെയിൻ കമ്മീഷൻ ,വർമ്മ കമ്മീഷൻ എന്നീ രണ്ടു അന്വേഷണ കമ്മീഷനുകൾ നിയോഗിക്കപ്പെടുകയുന്ടായി .ഇതിൽ ജെയിൻ കമ്മീഷൻ രാജിവ് വധത്തിനു പുറകിലെ രഹസ്യങ്ങൾ അനാവരണം ചെയ്യാനായി നിയോഗിക്കപ്പെട്ടതാണ്.ജസ്റ്റി സ് ജെയിൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ കരുണാനിധി ,ചന്ദ്രസ്വാമി തുടങ്ങിയ വമ്പൻ സ്രാവുകൾ ഉൾപ്പെട്ടിരുന്നു.എന്നാൽ ചന്ദ്രസ്വാമി,കരുണാനിധി ഇവരെ അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കൽ പോലും ചോദ്യം ചെയ്തിട്ടില്ല .
തുടർന്ന് അധികാരത്തിൽ ഏറിയ BJP സർക്കാർ വധത്തിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ട് വരുന്നതിനായി 1998 മെയ് 2 തീയതി ബഹു മുഖ നിരീക്ഷണ സമിതി (MDMA-Multi Disciplinary Monitoring Agency ) രൂപീകരിച്ചു . 40 ഓളം ഓഫീസർമാർ ഈ സമിതിക്കു കീഴിൽ ജോലി നോക്കി വരുന്നു .പ്രതികളുടെ വിദേശ ബന്ധം പരിശോധിക്കാനായി ഉദ്യോഗസ്ഥന്മാർ 15 വിദേശ യാത്ര നടത്തി. 2009 വരെ 15 കോടി രൂപയാണ് ഈ വെള്ളാന സമിതി ചിലവാക്കിയത് .രണ്ടു വർഷത്തേക്ക് രൂപീകരിച്ച പ്രസ്തുത സമിതി 12 തവണ കാലാവധി പുതുക്കി നൽകിയെങ്കിലും നാളിതു വരെ കണ്ടെത്തലുകൾ ഒന്നും നടത്തിയിട്ടില്ല എന്നത് ഒരു നഗ്ന ദുഃഖ സത്യം ആണ് .
ഇത്തരത്തിൽ ഗുരുതരമായ അന്വേഷണ പാളിച്ചകൾ ഉള്ള കേസിൽ ക്രിമിനൽ നിയമ സംഹിതയുടെ അടിസ്ഥാന തത്ത്വങ്ങൾ പോലും കാറ്റിൽ പറത്തി കൊണ്ടാണ് പ്രതികൾക്ക് വധ ശിക്ഷ വിധിച്ചത്.ഈ കേസിൽ വധ ശിക്ഷ ശരി വച്ച സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ തലവനായ ജസ്റ്റിസ് കെ .ടി .തോമസ് 22 വര്ഷം വൈകിയ വേളയിൽ വധ ശിക്ഷ നടപ്പാക്കൽ ഭരണഘടന വിരുദ്ധം ആണെന്നും അത് വധ ശിക്ഷയും ജീവപര്യന്തവും ചേർന്ന് ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഇല്ലാത്ത ഒരു മൂന്നാം തരം ശിക്ഷ ആയിരിക്കും എന്നും ഒരു കുറ്റത്തിന് രണ്ടു ശിക്ഷ നൽകാൻ നിയമം അനുവദിക്കുന്നില്ല എന്നും വ്യക്തമാക്കുകയുണ്ടായി .പ്രമുഖ നിയമജ്ഞനും വിരമിച്ച സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് വി .ആർ.കൃഷ്ണ അയ്യർ ഈ കേസിൽ വധ ശിക്ഷ ആവശ്യമില്ല എന്നും സംശയത്തിന്റെ ആനുകൂല്യം നല്കി വധ ശിക്ഷ ഒഴിവാക്കണം എന്നും പ്രസ്താവിക്കുക ഉണ്ടായി.
എന്നാൽ നിയമത്തിന്റെ വാതിലുകൾ പേരറിവാളനു മുന്നിൽ അടഞ്ഞു തന്നെ കിടന്നു.പ്രസിഡന്റിനു നൽകിയ ദയ ഹർജിയും നിരസിക്കപ്പെട്ടു.വീണ്ടും തൂക്കു കയറിന്റെ നിഴലിൽ ജീവിതം തള്ളി നീക്കാൻ പേരറിവാളൻ നിര്ബന്ധിതനായി .ഈ നീണ്ട 22 വർഷവും മകനെതിരെയുള്ള അനീതിക്കെതിരെ പോരാടി കൊണ്ടിരുന്ന പേരറി വാളന്റെ അമ്മ അര്പ്പുത അമ്മാൾ നീതി ദേവത കണ്‍ തുറക്കും എന്ന പ്രത്യാശയോടെ തന്നെ പോരാട്ടം തുടർന്ന് കൊണ്ടിരുന്നു .മകന്റെ തലയ്ക്ക് മുകളിൽ തൂങ്ങുന്ന തൂക്കുകയർ ഒഴിവാക്കാനായി നീതി പീഠങ്ങൾക് മുന്നിൽ അവർ പതറാതെ പോരാടി കൊണ്ടിരുന്നു.
സുപ്രീം കോടതി ശത്രുഘ്നൻ ചൌഹാൻ V യുണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ ഇപ്പോൾ ജയിലിൽ വധ ശിക്ഷ കാത്തു കിടക്കുന്ന 15 കുറ്റവാളികളുടെ വധ ശിക്ഷ ഇളവു ചെയ്തു .ദയ ഹർജി പരിഗണിക്കാൻ ഉള്ള കാലതാമസം ഭരണഘടന അനുശാസിക്കുന്ന ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം ആണെന്നും വധ ശിക്ഷ കുറച്ചു നൽകണമെന്നും സുപ്രീം കോടതി തീർപ്പ് കല്പിക്കുക ഉണ്ടായി.ഈ വിധി ന്യായം പേരറിവാളനും അർപ്പുത അമ്മളിനും മുന്നിൽ നീതിയുടെ വാതിലുകൾ തുറക്കപ്പെടാൻ ഇടയാക്കും എന്ന് പ്രത്യാശിക്കുന്നു.
എന്തിനെന്നു അറിയാതെ വാങ്ങി നൽകിയ ഒരു ബാറ്ററി ആണ് പേരറിവാളന്റെ ജീവിതം തകർത്തത്.സംശയാതീതമായി കുറ്റം തെളിയിക്കപ്പെടനമെന്നും ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും ഉള്ള ക്രിമിനൽ നിയമ സംഹിതയുടെ സുവർണ്ണ പ്രമാണങ്ങൾക്ക് പോലും കോട്ടം സംഭവിച്ചു ഈ കേസിൽ .സത്യത്തിനും അസത്യത്തിനും ഇടയിൽ പേരറിവാളൻ ഹോമിച്ചത് തന്റെ യുവത്വത്തിന്റെ നീണ്ട 22 സംവത്സരങ്ങൾ ആണ് .
കഷ്ടം! നമ്മുടെ നീതിന്യായവ്യവസ്ഥ. ഇതുപോലെ തടവറയില്‍ ജീവിതം ഹോമിക്കപ്പെടുന്ന എത്ര മനുഷ്യരുണ്ടാവും ഇന്‍ഡ്യയില്‍പ്പോള്‍
ReplyDeleteജനാധിപത്യ സംവിധാനത്തിൽ ഇന്റെല്ലിജെന്റ് ബ്യുറോകും, സൈനിക എജൻസികൽകും സ്വയം ഭരണാവകാശവും പ്രവർത്തനത്തിൽ പൂർണ സ്വാതന്ത്ര്യം നല്കലും ഒരിക്കലും യോചിച്ചതല്ലാ...ജനാധിപത്യ ത്തിൽ അധിഷ്ടിതമായ ഒരു പാർലമെന്റിന്റെ സുഖകരമായ ചലനങ്ങള്ക് അത് എന്നും വിഘടമാകുമേന്നതിൽ വേറൊരഭിപ്രായം ഉണ്ടാകില്ലാ , അത്തരത്തിൽ സ്വതന്ത്ര അവകാഷങ്ങലുന്ദായിരുന്ന പാകിസ്താൻ ,ഈജിപ്റ്റ് ,സിറിയ , ലെബനോണ്‍ തുടങ്ങിയ രാജ്യങ്ങളുടെ അവസ്റ്റാന്റരാന്റരങ്ങലെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നേ.. സീ ബീ ഐ കൂട്ടിലെ തത്തയായാലും ,കോടികളുടെ അഴിമതികൾ പഴങ്കതയായാലും രാഷ്ട്രവും ,പൗരനും സുരക്ഷിതരായിരിക്കുക എന്നാ ആശയത്തിന് മുൻഗണന നല്കി മുന്നോട്ടു പോകുമ്പോൾ മാധുര്യം നിറഞ്ഞ ഈ ജനാധിപത്യം കൂടുതൽ മികവുറ്റതാകുന്നു, അത് വഴി പൌരന കൂടുതൽ സുരക്ഷിതനുമാകുന്നു ...
ReplyDeleteവിഷയം നന്നായി അവതരിപ്പിച്ച എന്റെ പ്രിയ സുഹൃത്ത് നിസാ ഫാസിലിനു അഭിനന്ദനങ്ങൾ !!!!