Monday, 21 April 2014

സൂര്യനെല്ലി കേസിന്റെ വഴിത്താരകൾ

സൂര്യനെല്ലി കേസിന്റെ വഴിത്താരകൾ 

സ്ത്രീ പീഡന കേസുകളുടെ ആഘോഷ പരമ്പരയിലെ ആദ്യത്തെ ഇര സുര്യനെല്ലി പെണ്‍കുട്ടി. തുടർന്ന് മുഖവും പേരുമില്ലാതെ സ്ഥല നാമങ്ങളിൽ അറിയപ്പെടുന്ന ഒരു കൂട്ടം പെണ്‍കുട്ടികൾ.കപട സമൂഹത്തിന്റെ മുഖം മൂടിയണിഞ്ഞ പകല മാന്യത നിരന്തരം വേട്ടയാടലിനു വിധേയയാക്കി പീഡിപ്പിച്ചു കൊണ്ടേയിരുന്നു ആ പാവം പെണ്‍കുട്ടിയെ.
പ്രായപൂർത്തി ആകുന്നതിനു മുൻപ് നന്മ തിന്മകൾ വ്യക്തമായി തിരിച്ചറിയാൻ പ്രാപ്തയാകും മുൻപ് ഒരു പ്രണയ ബന്ധത്തിൽ പെടുകയായിരുന്നു ആ പെണ്‍കുട്ടി .കാമുകനെ അമിതമായി വിശ്വസിച്ചു വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി വിശ്വാസ വഞ്ചനയിലൂടെ തൻറെ ജീവിതവും തൻറെ കുടുംബത്തിന്റെ ഭാവിയും തകർക്കപ്പെടുമെന്നു വിദൂര സ്വപ്നങ്ങളിൽ പോലും കരുതിയില്ല ,
1996 ജനുവരി 16 നു തൻറെ കാമുകനായ രാജുവിൻറെ പ്രലോഭനങ്ങളിൽ അകപെട്ട് വീട് വിട്ട്‌ ഇറങ്ങുക ആയിരുന്നു ആ പെണ്‍കുട്ടി .തുടർന്ന് രാജു ഉപേക്ഷിക്കുകയും ഉഷ എന്നൊരു സ്ത്രീ വീട്ടിലെത്താൻ സഹായിക്കാം എന്ന വ്യാജേന പെണ്‍കുട്ടിയുമായി അടുക്കുകയും അവളെ കേസിലെ മുഖ്യ പ്രതിയായ ധർമ്മാരാജന്റെ അടുത്തു എത്തിക്കുകയും ചെയ്തു .40 ദിവസം നീണ്ട അതി ക്രൂരമായ ലൈംഗിക പീടനതിന്റെ തുടക്കമായിരുന്നു അത് .എത്ര പേർ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത ശാരീരികവും മാനസികവും ആയ അവസ്ഥയില ആയിരുന്നു ആ പെണ്‍കുട്ടി .പെണ്‍കുട്ടിയെ വൈദ്യ പരിശോടനന്യ്ക് വിധേയരാക്കിയ ഡോക്ടറന്മാരുടെ അഭിപ്രായത്തിൽ രഹസ്യ ഭാഗങ്ങള തൊട്ടാൽ ചോര പൊടിയും വിധം തകർന്നിരുന്നു.

തുടർന്ന് 1996 ഫെബ്രുവരി 27 തീയതി പെണ്‍കുട്ടി പോലീസിനു പരാതി നൽകിയെങ്കിലും അവരുടെ സമീപനം സ്വാഗതാർഹം ആയിരുന്നില്ല .പ്രമുഖ രാഷ്ട്രീയ നേതാവായ പി.ജെ .കുര്യനെ പത്രത്തിലെ ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി അദ്ദേഹവും പീടിപ്പിച്ചിട്ടുണ്ട് എന്നാ ആരോപണം ഉന്നയിച്ചു അന്നത്തെ മുഖ്യമന്ത്രി ആയ എ.കെ .ആന്റണിയ്ക്ക് കത്ത് അയക്കുകയുണ്ടായി .തുടർന്ന് 1999 മാർച്ച്‌ മാസം പി.ജെ.കുര്യനെ കേസില പ്രതി ചേര്ക്കണം എന്നാവശ്യപ്പെട്ടു പെണ്‍കുട്ടി പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്റ്റെരെറ്റ് കോടതി മുൻപാകെ ഹർജി ഫയൽ ചെയ്തു.ഇതിനെതിരെ കുര്യൻ കേരള ഹൈകോടതിയെ സമീപിക്കുകയും കോടതി കുര്യന് അനുകൂലമായി പെണ്‍കുട്ടിയുടെ ഹർജി തള്ളി ഉത്തരവിടുകയും ചെയ്തു.ഇതിനെതിരെ കേരളസ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു എങ്കിലും സുപ്രീം കോടതിയും കുര്യന് അനുകൂലമായി വിധി എഴുതി അങ്ങനെ കുര്യൻ കുറ്റആരോപണത്തിൽ നിന്നും രക്ഷപെടുകയും ചെയ്തു എങ്കിലും ആരോപണങ്ങൾ ഇപ്പോഴും കുര്യനെ പിൻ തുടരുന്നു.2013 ൽ കേസിലെ മുഖ്യ പ്രതിയായ ധർമരാജൻ മാതൃഭൂമി ചാനലിനു നൽകിയ അഭിമുഖത്തിൽ തന്നു സ്വന്തം കാറിൽ കുര്യനെ കുമളി ഗസ്റ്റ് ഹൌസിൽ കൊണ്ട് വന്നത് എന്ന് പറഞ്ഞിരുന്നു .കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ നിർദേശിച്ചത് അനുസരിച്ചാണ് ഈ വിവരം മൊഴികളിൽ പറയാതെ മറച്ചു വച്ചത് എന്നും ധർമരാജൻ കൂട്ടി ചേർത്തു.ഇതു കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് തിരി കൊളുത്തിയെങ്ങിലും മൂന്നു മാസങ്ങള്ക്ക് ശേഷം തനിക്കു കുര്യനെ വ്യക്തിപരമായി പരിചയമില്ലെന്നും സ്വന്തമായി കാർ ഇല്ലെന്നും സത്യവാങ്ങ്മൂലം നൽകി ധർമരാജൻ തടിയൂരി .
സൂര്യനെല്ലി കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കുകയും തുടർന്ന് രണ്ടായി കേസിനെ വിഭജിച്ചു 40 പ്രതികൾക്കായി ഒരു വിചാരണയും ഒളിവിൽ പോയ മുഖ്യ പ്രതി ധർമ്മരാജനായി മറ്റൊരു വിചാരണയും നടത്തുക ഉണ്ടായി.2000 സെപ്റ്റംബർ മാസം 6 നു ആദ്യ വിചാരണ പൂർത്തിയാക്കി 35 പ്രതികള്ക്ക് പല കാലയളവിൽ ഉള്ള കഠിന തടവിനു ശിക്ഷിച്ചു .2001 ധർമ്മരാജന് എതിരെയുള്ള രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു .പ്രതികൾ ഹൈകോടതിയിൽ സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസ്‌ ബസന്തും ജസ്റ്റിസ്‌ അബ്ദുൽ ഗഫൂറും 35 പ്രതികളെയും വെറുതെ വിട്ടു കൊണ്ടും ധർമ്മരാജന്റെ ശിക്ഷ 5 വര്ഷമായി കുറച്ചു കൊണ്ടും വിധി പ്രഖ്യാപിച്ചു.കോടതി വിധിയിലെ പരാമർശങ്ങൾ അമാനുഷികവും പെണ്‍കുട്ടി സഹിച്ച പീഡന വൈകൃതങ്ങലേക്കാൾ ഭീകരവുമായിരുന്നു.സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ച ആയതിനാലും പെണ്‍കുട്ടിക്ക് 16 വയസ്സ് പൂർത്തി ആയതിനാലും ബലാൽസംഗ കുറ്റം നിലനിൽക്കില്ല എന്ന് കണ്ടെത്തിയ കോടതി പെണ്‍കുട്ടിക്ക് രക്ഷ പെടാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും ആയതു ഉപയോഗിച്ചില്ലെന്നും പെണ്‍കുട്ടി വഴി വിട്ട ജീവിതം നയിച്ച്‌ വന്നവൾ ആണെന്നും പറഞ്ഞു ആക്ഷേപിക്കുകയും ചെയ്തു ,ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കപ്പെട്ടു.
ഇതിനിടയിൽ ഇൻകംറ്റാക്സ് വകുപ്പിൽ ജോലി ഉണ്ടായിരുന്ന പെണ്‍കുട്ടിയെ കള്ളാ കേസിൽ കുടുക്കി ജോലി നഷ്ടപെടുത്താൻ ശ്രമിച്ചത്‌ ഉന്നതന്മാരുടെ സ്വാധീനവും പെണ്‍കുട്ടിയുടെ തീരാ വേട്ടയാടലിന് തെളിവുമായി മാറി .ഏറ്റവും വേദനാജനകം സർവീസിൽ നിന്നും വിരമിച്ച ജസ്റ്റിസ്‌ ബസന്ത് ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതും മദ്യമാങ്ങല്ക്ക് ലഭിച്ചതുമായ ടേപ്പിൽ പെണ്‍കുട്ടിയെക്കുറിച്ച് വിവരിച്ച "ബാല വേശ്യ" എന്നാ വാക്കും പെണ്‍കുട്ടി വ്യഭിച്ചരിക്കുകയാണ് ചെയ്തത് അല്ലാതെ ബലാൽസംഗത്തിന് ഇരയായിട്ടില്ല എന്ന പരാമർശവും ആണ്.
2013 ഫെബ്രുവരി മാസം പി.ജെ .കുര്യനെയും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന സിബി മാത്യുസിനെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചു . ധർമരാജൻ ടി.വി ചാനലിനു നൽകിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലായിരുന്നു ഇത് . പീരുമേട് മജിസ്ട്രേറ്റ് കോടതി ഹർജി തള്ളി പിന്നീട് ഇടുക്കി സെഷൻസ് കോടതിയിൽ ഇതിനെതിരെ സമർപ്പിച്ച അപ്പീലും തള്ളി ഉത്തരവായി .ധർമ്മരാജൻ മൊഴി മാറ്റി നൽകിയ സത്യവാങ്ങ്മൂലം അടിസ്ഥാനം ആക്കി ആയിരുന്നു ഇപ്രകാരം വിധി ഉണ്ടായത്.
ഡൽഹി കൂട്ട ബലാൽസംഗ കേസിനെ തുടർന്ന് സ്ത്രീകൾക്ക് എതിരെ ഉള്ള കാസുകല്ക്ക് പ്രത്യേക പരിഗണന ലഭിക്കുകയും 2013 ജനുവരി 31 നു സുപ്രീം കോടതി സുര്യനെല്ലി കേസ് പുനപരിശോധനയ്ക്ക് ആയി കേരള ഹൈ കോടതിയിലേക്ക് മടക്കുകയും ചെയ്തു .2014 ഏപ്രിൽ 4 ജസ്റ്റിസ്‌ കെ .ടി .ശങ്കരനും ജസ്റ്റിസ്‌ എം .എൽ.ജോസെഫും ഉൾപ്പെട്ട ഹൈകോടതി ബെഞ്ച്‌ 24 പ്രതികൾക്കെതിരെ ഉള്ള ശിക്ഷയും ധർമ്മരാജന്റെ ജീവപര്യന്ത ശിക്ഷയും ശരി വച്ച് വിധി പുറപ്പെടുവിച്ചു .
Justice delayed is Justice denied എന്ന് ആണെന്നിരിക്കുകയും വൈകി വന്ന ഈ നീതി കഴിഞ്ഞ 17 വര്ഷം ആയി നീതിക്കായി കേഴുന്ന പെണ്‍കുട്ടിക്കും കുടുംബത്തിനും പ്രത്യാശയുടെ ചെറു തണൽ എങ്കിലും നൽകട്ടെ. . .

No comments:

Post a Comment