Thursday, 6 June 2013

അനുഗ്രഹമാകാം ദത്തെടുക്കല്‍

അനുഗ്രഹമാകാം ദത്തെടുക്കല്
കുട്ടികള് ദൈവത്തിന്റെ വരദാനമാണ് എന്നാല് സൗഭാഗ്യം നഷ്ടപ്പെട്ട ഒട്ടനവധി ദമ്പതികള് ഇന്നുണ്ട്. ദത്തെടുക്കല് അവര്ക്കൊരനുഗ്രഹമാണ്. ദത്തെടുക്കല് വഴി ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് ഒരു വീടും ദത്തെടുക്കുന്ന മാതാപിതാക്കള്ക്ക് സ്വന്തം എന്ന് പരിപാലിക്കാന് ഒരു കുട്ടിയേയും ലഭിക്കുന്നു. ഉപേക്ഷിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന കുട്ടികള്ക്ക് ഗൃഹാന്തരീക്ഷവും സന്തോഷവും പകരാന് ദത്തെടുക്കലിലൂടെ കഴിയുന്നു.
പുരാതനഭാരതീയ സമൂഹം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പരമ്പര നിലനിര്ത്താന് ആണ്കുട്ടികളെ മാത്രം ദത്തെടുക്കാനെ അക്കാലത്ത് അനുവാദം ഉണ്ടായിരുന്നുള്ളു. എന്നാല് 1970 കളില് ശിശുക്ഷേമ സമിതികള് രൂപീകരിക്കുകയും ദത്തെടുക്കലിനോടുള്ള സമൂഹത്തിന്റെ സമീപനം മാറുകയുമുണ്ടായി. തുടര്ന്ന് ദത്തെടുക്കലിന്റെ നിയമപരവും സാമൂഹികവും പ്രായോഗികവുമായ തലങ്ങളില് ദത്തെടുക്കുന്ന കുട്ടിയെയും മാതാപിതാക്കളേയും സഹായിക്കുന്ന നിരവധി നിയമാവലികള് രൂപീകരിക്കപ്പെടുകയും ആയത് ദത്തെടുക്കലിനെ കൂടുതല് സുതാര്യമാക്കുകയും ചെയ്തു.
ലോകം കൂടുതല് കൂടുതല് ആധുനികമായതോടെ മാനസിക പിരിമുറുക്കം, ഉയര്ന്ന വിവാഹപ്രായം, ജോലിയിലുള്ള ഉയര്ച്ചക്കായി കുട്ടികള്വേണ്ടന്നുവയ്ക്കല് തുടങ്ങി ഒട്ടനവധി കാരണങ്ങള് കുട്ടികളില്ലായ്മയിലേക്ക് നയിക്കുന്നു. സ്ഥിതിവിവരണക്കണക്കുകള് അനുസരിച്ച് കഴിഞ്ഞ 15 വര്ഷത്തിനുള്ളില് ദത്തെടുക്കലില് 5 ഇരട്ടി വര്ദ്ധനയുണ്ടായതായി കാണാം.
കുട്ടികളില്ലാത്ത ദമ്പതികള് മാത്രമല്ല കുട്ടികളുള്ള ദമ്പതിമാരും, അവിവാഹിതരും ദത്തെടുക്കാന് മുമ്പോട്ടു വരുന്നുണ്ട്. വിശ്വസുന്ദരി സുസ്മിതാസെന് രണ്ടുപെണ്കുട്ടികളെ ദത്തെടുത്ത് ഒരമ്മയുടെ എല്ലാ സ്നേഹവും നല്കി അവരെ വളര്ത്തുന്നതുവഴി ലോകത്തിനു മാതൃകയായി. നര്ത്തകിയും അഭിനേത്രിയുമായ ശോഭന സുസ്മിതാസെന്ന്റെ പാത പിന്തുടര്ന്ന് ഒരു പെണ്കുട്ടിയെ ദത്തെടുത്തു കൂടാതെ ഹോളിവുഡ് നടിയായ ആഞ്ജലീന ജോളിയും ഭര്ത്താവ് ബ്രാഡ്പിറ്റും, മഡോണയും കുട്ടികളെ ദത്തെടുത്ത് അവരെ സ്വന്തം കുട്ടികളായി പരിപാലിച്ച് നടത്തുന്നു.
കേരളം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങളില് മുന്പന്തിയില് നില്ക്കുന്നു.
ദത്തെടുക്കപ്പെടുന്ന കുട്ടിയോട് ടി വിവരം അറിയിക്കുന്നതാണ് ദത്തെടുക്കലിന്റെ ഏറ്റവും സങ്കീര്ണമായ ഭാഗം. ദത്തെടുത്ത മാതാപിതാക്കള് തന്നെ വിവരം കുട്ടിയെ അറിയിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധാഭിപ്രായം അതുപോലെതന്നെ കഴിയുന്നതിനുമുമ്പ് 3 വയസ്സിനുള്ളില് കുട്ടിയെ വിവരം ധരിപ്പിച്ചിരിക്കണംസാമൂഹ്യക്ഷേമ വകുപ്പ് പ്രശ്നം പരിഹരിക്കുന്നതിനായി കേരളാ അഡോപ്റ്റീവ് ഫാമിലീസ് ഓര്ഗനൈസേഷന് (Kerala Adoptive Families Organization-KAFO) എന്നൊരുസംഘടന രൂപീകരിക്കുകയും സംഘടനയുടെ നേതൃത്വത്തില് എല്ലാ ജില്ലകളിലും കുടുംബസംഗമങ്ങള്  സംഘടിപ്പിക്കുകയും ദത്തെടുക്കുന്ന കുട്ടിയുടെ സ്ഥാനം മനസ്സിലാക്കികൊടുക്കുകയും കുട്ടികളെ സുരക്ഷിതബോധമുള്ളവരാക്കുകയും ചെയ്യുന്നു.
ദത്തെടുക്കല് നടപടികള്
ദത്തെടുക്കലിനായി അംഗീകരിക്കപ്പെട്ട ഔദേ്യാഗിക ഏജന്സിയില് ദത്തെടുക്കാന് ഉദ്ദേശിക്കുന്ന ദമ്പതികള് അപേക്ഷ സമര്പ്പിക്കുക എന്നതാണ് ദത്തെടുക്കലിന്റെ പ്രാരംഭ നടപടി. തുടര്ന്ന് ടി ഏജന്സിയുമായി ബന്ധപ്പെട്ട സാമൂഹികപ്രവര്ത്തകന് ദത്തെടുക്കാന് ഉദ്ദേശിക്കുന്ന ദമ്പതികളുടെ പശ്ചാത്തലത്തെക്കുറിച്ചും അവര്ക്ക് ഒരു കുട്ടിയെ ദത്തെടുത്ത് വളര്ത്താനുള്ള സാഹചര്യമുണ്ടോയെന്നും പഠിച്ച് റിപ്പോര്ട്ട് തയ്യാറാക്കി ഏജന്സിയില് സമര്പ്പിക്കും. സാധാരണമായി ദമ്പതികളുടെ കുടുംബ പശ്ചാത്തലം, വൈകാരികവും ശാരീരികവുമായ ആരോഗ്യം, വിവാഹബന്ധത്തിന്റെ സുസ്ഥിരത, സാമ്പത്തികനില ഇവയെക്കുറിച്ചെല്ലാമാണ് സാമൂഹികപ്രവര്ത്തകന് റിപ്പോര്ട്ട് തയ്യാറാക്കി സമര്പ്പിക്കുന്നത്. പിന്നീട് ഏജന്സിക്ക് സെന്ട്രല് അഡോപ്ഷന് റിസോഴ്സ് അതൊറിട്ടിയില് (CARA)  നിന്നും  നോണ്-ഒബ്ജക്ഷന് സര്ട്ടിഫിക്കേറ്റ് നല്കുന്നു. തുടര്ന്ന് ദത്തെടുക്കാന് ഉദ്ദേശിക്കുന്ന കുട്ടിക്ക് വേണ്ട സവിശേഷതകളെക്കുറിച്ച് ദമ്പതിമാര്ക്ക് ഏജന്സിയില് അറിയിക്കാം. ദമ്പതിമാരുടെ ആവശ്യവുമായി യോജിക്കുന്ന കുട്ടിയെ അവരുമായി കാണാന് ഏജന്സി അനുവദിക്കുന്നു. കുട്ടിയെ ദമ്പതിമാര്ക്ക് സമ്മതമെങ്കില് ദത്തെടുക്കാവുന്നതുമാണ്.
ദത്തെടുക്കല് നടപടികള് രണ്ടു പ്രതേ്യക വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു.
1. രാജ്യത്തിനകത്തുള്ള ദത്തെടുക്കല്
2. രാജ്യാന്തര ദത്തെടുക്കല്
രാജ്യത്തിനകത്തുള്ള ദത്തെടുക്കല് നടപടികള്:-
(1.) ദത്തെടുക്കുന്ന ദമ്പതികളോ വ്യക്തിയോ അംഗീകൃത ദത്തെടുക്കല് ഏജന്സിയില് പേര് രജിസ്ട്രര് ചെയ്യണം.
(2) ഒരു യോഗ്യനായ സാമൂഹികപ്രവര്ത്തകനെ കൊണ്ട് ദത്തെടുക്കാന് ഉദ്ദേശിക്കുന്ന വ്യക്തിയുടെയോ, ദമ്പതികളുടേയോ ഗാര്ഹിക പഠന റിപ്പോര്ട്ട് (Home Study Report) തയ്യാറാക്കണം. കൂടാതെ ദത്തെടുക്കലിന്റെ മാനസിക തയ്യാറെടുപ്പിലേക്കായി അവരെ കൗണ്സിലിങ്ങിനു വിധേയരാക്കണം.
(3) ദത്തെടുക്കാനുദ്ദേശിക്കുന്ന വ്യക്തിയോ ദമ്പതികളോ അവരുടെ ആരോഗ്യവും സാമ്പത്തികവുമായ നില വ്യക്തമാക്കുന്ന രേഖകള് ഏജന്സി മുമ്പാകെ സമര്പ്പിക്കേണ്ടതാണ്.
(4) ഗാര്ഹിക പഠന റിപ്പോര്ട്ട് തയ്യാറാക്കിയ ശേഷം അനുയോജ്യനായ കുട്ടിയെ ദമ്പതിമാര്ക്കോ, വ്യക്തിക്കോ കാണിച്ചുകൊടുക്കാവുന്നതാണ്.
(5) കുട്ടിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല് ഏജന്സി കോടതിയിലോ ജുവനൈല്ജസ്റ്റിസ്                                                       ബോര്ഡിലോ ഹര്ജി ഫയല് ചെയ്ത് ഉത്തരവ് നേടേണ്ടതും പിന്നീട് കുട്ടിയുടെ കസ്റ്റഡി ദത്തെടുക്കാന് ഉദ്ദേശിക്കുന്ന ദമ്പതിമാര്ക്കോ വ്യക്തിക്കോ നല്കേണ്ടതാണ്.
രാജ്യത്തിനകത്തുള്ള ദത്തെടുക്കലിന് ആവശ്യമായ രേഖകള്
(1.) ദത്തെടുക്കല് ഏജന്സിക്ക് സംസ്ഥാന സര്ക്കാര് നല്കിയ ലൈസന്സ്
(2) ശിശുക്ഷേമ സമിതിയോ ജില്ലാ കളക്ടറോ മറ്റുവേണ്ടപ്പെട്ട അധികാരികളോ നല്കിയ അവകാശമൊഴിഞ്ഞ സര്ട്ടിഫിക്കറ്റ്സ് (Relinquishment deed/ Abandment Certificate)
(3) സാമൂഹികപ്രവര്ത്തകന് തയ്യാറാക്കിയ ശിശു പഠന റിപ്പോര്ട്ട് (Childs Study Report)
(4) അംഗീകൃത ശിശുവിദഗ്ദ്ധന് തയ്യാറാക്കിയ കുട്ടിയുടെ ശാരീരിക പരിശോധനാ റിപ്പോര്ട്ട്
(5) സാമൂഹിക പ്രവര്ത്തകന് തയ്യാറാക്കിയ ഗാര്ഹിക പഠന റിപ്പോര്ട്ട്
(6) ദത്തെടുക്കാന് ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ
() ആരോഗ്യം തെളിയിക്കുന്ന സര്ട്ടിഫിക്കേറ്റ്
(ബി) സാമ്പത്തികനില തെളിയിക്കാനുള്ള വരുമാന സര്ട്ടിഫിക്കറ്റ് അല്ലെങ്കില് ഇന്കംടാക്സ് റിട്ടേണ്
(സിവിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കേറ്റ്
(ഡിതാമസം തെളിയുക്കുന്ന സര്ട്ടിഫിക്കേറ്റ്
()   വിവാഹ സര്ട്ടിഫിക്കേറ്റ്
(എഫ്) ദമ്പതികളുടെ ഫോട്ടോ
(ജിദമ്പതികളുടെ വയസ്സ് തെളിയിക്കുന്ന സര്ട്ടിഫിക്കേറ്റ്
(എച്ച്) കുട്ടിയെ സ്വന്തം കുട്ടിയായി വളര്ത്തികൊള്ളാമെന്ന് ഉറപ്പ്
7. കുട്ടിയുടെ ഫോട്ടോ
കൂടാതെ താഴെപ്പറയുന്ന രേഖകള് ആവശ്യമുണ്ടെങ്കില് ഹാജരാക്കണം
1. ദത്തെടുക്കുന്ന മാതാപിതാക്കള്ക്ക് മുമ്പ് ദത്തെടുക്കപ്പെട്ട കുട്ടികളോ സ്വന്തം കുട്ടികളോ ഉണ്ടെങ്കില് അവരുടെ അഭിപ്രായം
2. ദമ്പതികള് മുമ്പ് വിവാഹമോചനം നേടിയിട്ടുണ്ടെങ്കില് വിവാഹമോചനവിധി (Divorc decree) യുടെ പകര്പ്പ്
3. ദത്തെടുക്കുന്ന കുട്ടി 6 വയസ്സിനുമുകളിലാണെങ്കില് കുട്ടിയുടെ സമ്മതം.
4. കുട്ടിയെ വളര്ത്താന് ഏല്പിക്കുന്ന കരാര് (Foster care agreement)  ഉണ്ടെങ്കില് ആയത്
രാജ്യാന്തര ദത്തെടുക്കല് നടപടികള്
രാജ്യാന്തര ദത്തെടുക്കലിലൂടെ കുട്ടികള് പല ചൂഷണങ്ങള്ക്കും വിധേയരാകുന്നു. തുടര്ന്ന് 1984-ല് നമ്മുടെ സുപ്രീംകോടതി ലക്ഷ്മികാന്ത് പാണ്ഡെ യൂണിയന് ഓഫ് ഇന്ത്യ (Air 1984 Sc...) എന്ന കേസില് രാജ്യാന്തര ദത്തെടുക്കലിനെക്കുറിച്ചുള്ള മാര്ക്ഷരേഖകള് നിര്ദ്ദേശിച്ചു. കുട്ടികള്ക്ക് ഇന്ത്യയില് തന്നെ പോഷകാഹാരവും, വൈദ്യപരിരക്ഷയും, അന്തസ്സുള്ള ജീവിത സാഹചര്യങ്ങളും നല്കാന് സാധിക്കുമെങ്കില് കഴിയുന്നതും വിദേശത്തേക്ക് ദത്ത് നല്കരുതെന്ന് വിധിന്യായത്തില്പ്പറയുന്നു. CARA രാജ്യാന്തര ദത്തെടുക്കലിന്റെ മുന്ഗണനാക്രമം പ്രഖ്യാപിക്കുകയുണ്ടായി. ആയത് താഴപ്പറയും പ്രകാരമാണ്.
1. നോണ് റസിഡന്റ് ഇന്ത്യന്സ് (N.R.I.)
2. ഓവര്സീസ് ഇന്ത്യന്സ്
3. ഇന്ത്യന് വംശജര്
4. വിദേശികള്
രാജ്യാന്തര ദത്തെടുക്കല് നടപടിക്രമങ്ങള് താഴെപ്പറയും പ്രകാരമാണ്.
1. ശിശുക്ഷേമ സമിതിയില് നിന്നും നിയമപരമായ അനേ്വഷണ (Legal enquary)ത്തിനുശേഷം                 നിയമപരമായ ബാധ്യതയില്ല (No legal claim Certificate) സര്ട്ടിഫിക്കേറ്റ് വാങ്ങണം
2. കുട്ടിയുടെ മാതാപിതാക്കളില് നിന്നും അവകാശമൊഴിഞ്ഞ കരാര് വാങ്ങണം.
3. രാജ്യാന്തര ദത്തെടുക്കലില് ദത്തെടുക്കലിനുദ്ദേശിക്കുന്ന മാതാപിതാക്കള്ക്ക് കൗണ്സിലിംഗും                 കുട്ടിയുടെ ഗാര്ഹിക പഠന റിപ്പോര്ട്ട് തയ്യാറാക്കലും നടത്തിയ ശേഷമാണ് ദത്തെടുക്കാനുദ്ദേശിക്കുന്നവരുടെ പേര് രജിസ്റ്റര് ചെയ്യുന്നത്.
4. പിന്നീട് രാജ്യത്തിനകത്തുള്ള ദത്തെടുക്കല്പോലെ തന്നെ  ദത്തെടുക്കാന് ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ ആവശ്യവുമായി യോജിക്കുന്ന കുട്ടിയെ കണ്ടെത്തിയശേഷം ടി കുട്ടിയെ മാതാപിതാക്കളുമായി കാണാന് അവസരമുണ്ടാക്കണം.
5. ഏജന്സികള് തെരഞ്ഞെടുക്കപ്പെട്ട കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം.
6. ഏജന്സികള് ദത്തെടുക്കല് ഉത്തരവു നേടാനായി വേണ്ട രേഖകള് കോടതിയില് ഹാജരക്കണം.
7. കോടതി ദത്തെടുക്കല് ഏജന്സിയോ ദത്തെടുക്കാന് ഉദ്ദേശിക്കുന്ന മാതാപിതാക്കളോ സമര്പ്പിച്ച രേഖകള് പരിശോധിച്ച ശേഷം കുട്ടിയുടെ സംരക്ഷണ ഉത്തരവ് (Guardianship order) അനുവദിക്കും. ഇപ്രകാരം കോടതി ഉത്തരവു കിട്ടിയശേഷം കുട്ടിയെ രാജ്യത്തിനു പുറത്തേക്ക് ദത്ത്                 കൊണ്ടുപോകാവുന്നതാണ്.      
ദത്തെടുക്കലിന്റെ പൊതു മാര്ഗരേഖകള്
1. വ്യക്തിക്കും ദമ്പതിമാര്ക്കും ദത്തെടുക്കാന് അവകാശമുണ്ടെങ്കിലും മൂന്നുവര്ഷമായി ഒന്നിച്ച് ജീവിക്കുന്ന ദമ്പതിമാര്ക്ക് മുന്ഗണന ലഭിക്കും.
2. ദത്തെടുക്കുന്ന ഭാര്യയ്ക്കും ഭര്ത്താവിനും 45 വയസ്സില് കൂടാന് പാടില്ല. പ്രതേ്യക കേസ്സുകളില്              പ്രായപരിധി 55 വയസുവരെയാകാം. ഇങ്ങനെ പ്രായപരിധി അനുവദിക്കുമ്പോള് ദത്തെടുക്ക കുഞ്ഞിനെ പ്രതേ്യക ആരോഗ്യപരിരക്ഷ ആവശ്യമുള്ളതായിരിക്കും.
3. ദത്തെടുക്കുന്ന മാതാപിതാക്കള് മെട്രിക്കുലേഷന് പാസ്സായിരിക്കണം. സ്വന്തമായി വീടോ ജോലിയോ ഉള്ളവരായിരിക്കണം. മാസം 5000 രൂപയെങ്കിലും വരുമാനം ഉണ്ടായിരിക്കണം.
4. ദമ്പതിമാര് മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരായിരിക്കണം.
5. ദമ്പതികള് ക്രിമിനല് പശ്ചാത്തലം ഉള്ളവരായിരിക്കരുത്.
6. ദമ്പതികള് തമ്മില് സുസ്ഥിരമായ വൈവാഹിക ബന്ധം ഉണ്ടായിരിക്കേണ്ടതും അവര് കുടുംബത്തോടും സമൂഹത്തോടുമുള്ള കര്ത്തവ്യങ്ങളെക്കുറിച്ച് ബോധമുള്ളവരുമായിരിക്കണം.
7. വ്യക്തിയാണ് ദത്തെടുക്കുന്നതെങ്കില് 30 വയസിനും 40 വയസിനും ഇടയിലുള്ള ആളായിരിക്കണം. കൂടാതെ ദത്തെടുക്കുന്ന കുട്ടിയുമായി 21 വയസ്സ് പ്രായവ്യത്യാസമുണ്ടായിരിക്കണം.
8. ദത്തെടുക്കുന്ന വ്യക്തിയാണെങ്കില് പെണ്കുട്ടിയെ ദത്തെടുക്കാന് സാധിക്കില്ല.
                               
ദത്തെടുക്കല് ഏജന്സികള്
സെന്ട്രല് അഡോപ്ഷന് റിസോഴ്സ് ഏജന്സി
കേന്ദ്ര ഗവണ്മെന്റിന്റെ വനിതാ ശിശുക്ഷേമവകുപ്പിന്റെ കീഴില് സ്വയംഭരണാവകാശമുള്ള ഒരു സ്ഥാപനമാണ് CARA. രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കലിനെ ഏകോപിപ്പിക്കുന്ന ഏജന്സിയാണിത്. അനാഥ രും ഉപേക്ഷിക്കപ്പെട്ടവരും ദത്തെടുക്കലിനായി നല്കുന്നവരുമായ കുട്ടികളെ അംഗീകൃത ദത്തെടുക്കല് ഏജന്സിവഴി ദത്ത് നല്കുക. ദത്തെടുക്കപ്പെടാന് യോഗ്യരായ കുട്ടികളുടെ വിവരം ശേഖരിക്കുക. ദത്തെടുക്കലിനെക്കുറിച്ച് ബോധവല്ക്കരണം നടത്തുക, ദത്തെടുക്കലിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്യുക ഇവയാണ്  CARA യുടെ കര്ത്തവ്യങ്ങള്. കൂടാതെ ദത്തെടുക്കാന് ഉദ്ദേശിക്കുന്ന ദമ്പതിമാരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പേര് അംഗീകൃത ദത്തെടുക്കല് ഏജന്സിയില് രജിസ്റ്റര് ചെയ്യാന് നിര്ദ്ദേശിക്കുക എന്നിവയും CARA യുടെ ചുമതലയാണ്. അഡ്രസ്സ് താഴചേര്ക്കുന്നു. CARA, വെസ്റ്റ് ബ്ളോക്ക്-8, വിംഗ്-2, സെക്കന്റ്ഫ്േളാര്, ആര്.കെ. പുരം, ന്യൂഡല്ഹി, ഇന്ത്യ, പിന്: 1100066, ഫോണ്: 091-011-26106725, 26105346, 26106783, 26180196, 26180194 .മെയില്: CARA@bol.net.in,  Web site: http/www.adoptionindia.nic.in
CARA യുടെ കീഴില് ഓരോ സംസ്ഥാനത്തും ദത്തെടുക്കല് ഏകീകരണ ഏജന്സി (adoption co-ordination Agency) കളുണ്ട്. കേരളത്തിലെ adoption co-ordination Agency യുടെ അഡ്രസ്സ് താഴെ ചേര്ക്കുന്നു.
രാജഗിരികോളേജ് ഓഫ് സോഷ്യല് സയന്സസ്, രാജഗിരി പി.., കളമശ്ശേരിഎറണാകുളം-683104,  ഫോണ്: 04842540722, ഫാക്സ് :04952767904
 CARA. ലൈസന്സ് ഉള്ള കേരളത്തിലെ ദത്തെടുക്കല് ഏജന്സികള്
1. മിഷനറീസ് ഓഫ് ചാരിറ്റി, നിര്മ്മല ശിശുഭവന്, യൂണിവേഴ്സിറ്റി റോഡ്, തിരുവനന്തപുരം-695034
ഫോണ്: 04712307434, 23043711
2.നിര്മ്മല ശിശുഭവന്, മിഷനറീസ് ഓഫ് ചാരിറ്റി, ശിവരാമമേനോന് റോഡ്, എറണാകുളം- 35  ഫോണ്: 04842401611,
3.സെന്റ്മേരീസ് ഓര്ഫനേജ്, ഈരേഴ സൗത്ത് പി.., മാവേലിക്കര-690106, ആലപ്പുഴ ഫോണ്: 04792302492,
-മെയില് srchristinem@hotmail.com
4. സായിനികേതന്, മംഗലത്തില് ലൈന്, പൂങ്കുന്നം,
തൃശൂര്- 2   ഫോണ്: 04872387402
5. വാത്സല്യം ശിശുഭവന്, റോക്ക്വെന് റോഡ്, എച്ച.എം.റ്റി. കോളനി പി.., കളമശ്ശേരി, എറണാകുളം, ഫോണ്: 0484 2551779  -മെയില്valsalyam03@gmail.com
6. ഡിവൈന് പ്രോവിഡന്സ് ശിശുഭവന്, മാമാട്ടികാനം
പി.., രാജക്കാട്, ഇടുക്കി- 685566 ഫോണ്: 04868242555 
-മെയില് divinedrovidence@rediffmail.com
7. ഗവണ്മെന്റ് ജുവനൈല്ഹോം (ബോയ്സ്)പൂജപ്പുര,
തിരുവനന്തപുരം ഫോണ്: 0471 2342675 
-മെയില്  govtspecialhome@hotmail.com
8. ഗവണ്മെന്റ് ജുവനൈല്ഹോം (ബോയ്സ്),
ബീച്ച് റോഡ്, കൊല്ലം
9. ഗവണ്മെന്റ് ജുവനൈല്ഹോം (ബോയ്സ്)
രാമവര്മ്മപുരം, തൃശൂര്
10. ഗവണ്മെന്റ് ജുവനൈല്ഹോം (ബോയ്സ്)
തിരുവഞ്ചൂര്, കോട്ടയം
11. ഗവണ്മെന്റ് ജുവനൈല്ഹോം (ബോയ്സ്),
വെള്ളിമുടന്കുന്ന്, കോഴിക്കോട്
12. ഗവണ്മെന്റ് ജുവനൈല്ഹോം (ഗേള്സ്),
വെള്ളിമുടന്കുന്ന്, കോഴിക്കോട്
13. സര്ക്കാര് ബാലസദനം, ആലപ്പുഴ,
ഫോണ്: 0478 2821282
സര്ക്കാര് അംഗീകരിച്ച കേരളത്തിലെ
ദത്തെടുക്കല് കേന്ദ്രങ്ങള്
1. കേരളാശിശുഭവന്, പാടുപുറം പി.., കരികുറ്റി വഴി
എറണാകുളം, ഫോണ്-04842683582
2. ദിനസേവനസഭ സ്നേഹനികേതന്, പട്ടുവന്,
കണ്ണൂര് ഫോണ്: 0498202346
-മെയില്  geets@md2.bsnl.mail.in
3. സെന്റ് ജോസഫ് ചില്ഡ്രന്സ് ഹോം, കുമ്മണ്ണൂര്, ചെര്പ്പുംഗല് പി.., കോട്ടയം-686584
 ഫോണ്: 0482 255087

സാമൂഹിക ക്ഷേമവകുപ്പ്
സംസ്ഥാനതലത്തില് ദത്തെടുക്കല് നയങ്ങള് തീരുമാനിക്കുന്നത് സാമൂഹിക ക്ഷേമവകുപ്പാണ്. സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള ദത്തെടുക്കല് സെല് (അറീുശേീി രലഹഹ) സംസ്ഥാനത്ത് ദത്തെടുക്കല് പരിപാടികള്ക്ക് മേല്നോട്ടം വഹിക്കുകയും വേണ്ട സഹായങ്ങള് നല്കുകയും ചെയ്യുന്നു. സാമൂഹിക ക്ഷേമവകുപ്പിന്റെ റീജിയണല് ഡയറക്ടര്, ജില്ല സാമൂഹിക ക്ഷേമ ഓഫീസര്, ജില്ലപ്രൊബേഷനറി ഓഫീസര് ഇവര്ക്ക് ദത്തെടുക്കല് സംബന്ധിച്ച് വേണ്ട കാര്യങ്ങള് ചെയ്യാനുള്ള ചുമതലയുണ്ട്. കുട്ടികളെ ദത്ത് കൊടുക്കാന് അധികാരപ്പെടുത്തി സാമൂഹിക്#െഷേമവകുപ്പിന്റെ കീഴിലുള്ള ശിശുഭവനുകള്ക്ക് അനുമതി നല്കുന്നത് സംസ്ഥാന സര്ക്കാരാണ്ശിശുഭവന് വഴി ഉപേക്ഷിക്കപ്പെട്ടവരും അഗതികളും അനാദരുമായ കുട്ടികളെ ദത്തെടുക്കാം.

ദത്തെടുക്കല് നിയമങ്ങള്
ഇന്ത്യയില് ഒരു ഏകീകൃത ദത്തെടുക്കല് നിയമമില്ല. ഹിന്ദു ദത്തെടുക്കലും ജീവനാംശവും നിയമം, 1956 (Hindu maintance and adoption act 1956) പ്രകാരം ഹിന്ദുക്കള്ക്കും ഗാര്ഡിയന് ആന്റ് വാര്ഡ്സ് ആക്ട് 1890  പ്രകാരം മുസ്ലിം, ക്രിസ്ത്യന്, പാര്സി, ജൂതവിഭാഗക്കാര്ക്കും ദത്തെടുക്കാവുന്നതാണ്. കൂടാതെ ബാലനീതിയും സംരക്ഷണവും നിയമം, 2000 (Juvenile Justice care and protection act 2000) ത്തിലും ദത്തെടുക്കലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഹിന്ദുജീവനാംശവും ദത്തെടുക്കലും നിയമം 1956 (Hindu maintance and adoption act 1956)
ഹിന്ദു ശാസ്ത്രമനുസരിച്ച് ദത്തെടുക്കല് മതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. “പുത്എന്ന നരകത്തില് നിന്ന് പിതാവിഐ രക്ഷിക്കുന്നവനാണ് പുത്രന്. മാതാപിതാക്കളുടെ അന്തികര്മ്മങ്ങള് നിര്വ്വഹിച്ച് മോക്ഷം നല്കാന് പുത്രന് ഇല്ലെങ്കില് പുത്രനെ ദത്തെടുക്കാന് പുരാതന ഹിന്ദു നിയമം വ്യവസ്ഥ ചെയ്തിരുന്നു. 1956-ല് ഇന്ത്യന് പാര്ലമെന്റ് പാസ്സാക്കിയ ഹിന്ദു ജീവനാംശവും ദത്തെടുക്കലും നിയമം ആണ്കുട്ടികളേയും പെണ്കുട്ടികളേയും ദത്തെടുക്കാമെന്ന് വ്യവസ്ഥ ചെയ്തതിനോടൊപ്പം ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ സംരക്ഷണം, സ്വത്തവകാശം ഇവയും ഉറപ്പുവരുത്തി.
പ്രായപൂര്ത്തിയായ ബുദ്ധിസ്ഥിരതയുള്ള  സ്ത്രീക്കും പുരുഷനും ദത്തെടുക്കാവുന്നതാണ്. വിവാഹിതയായ സ്ത്രീക്ക് ഭര്ത്താവ് ജീവിച്ചിരിക്കെ ദത്തെടുക്കാന് സാധ്യമല്ല. അവിവാഹിതയ്ക്കും വിധവയ്ക്കും ഭര്ത്താവ് സന്യാസത്തിന് പോയവര്ക്കും, ഭര്ത്താവിന് സ്ഥിരബുദ്ധിയില്ലെങ്കിലും ദത്തെടുക്കാവുന്നതാണ്. വിവാഹിതനായ പുരുഷന് ഭാര്യയുടെ അനുവാദത്തോടെ ദത്തെടുക്കാവുന്നതാണ്. എന്നാല് ഭാര്യയ്ക്ക് ഭര്ത്താവ് അനുവാദം നല്കിയാല്പ്പോലും ദത്തെടുക്കാന് സാധ്യമല്ല. ആണ്കുട്ടിയുള്ളവര്ക്ക് അണ്കുട്ടിയേയും, പെണ്കുട്ടിയുള്ളവര്ക്ക് പെണ്കുട്ടിയേയും ദത്തെടുക്കാന് സാധ്യമല്ല. പുരുഷന് പെണ്കുട്ടിയേയും സ്ത്രീ ആണ്കുട്ടിയേയും ദത്തെടുക്കുമ്പോള് അവര് തമ്മില് 21 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ടായിരിക്കണമെന്ന് നിയമം നിഷ്ക്കര്ഷിക്കുന്നുഒരിക്കല്  ദത്തെടുത്ത് കഴിഞ്ഞാല് അത് റദ്ദാക്കാന് പറ്റില്ല. ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് ദത്തെടുത്ത മാതാപിതാക്കളുടെ സ്വത്തില് അനന്തരാവകാശി എന്ന നിലയില് പൂര്ണ്ണ അവകാശമുള്ളതാണ്.
ദത്തെടുക്കപ്പെടുന്ന കുട്ടി ഹിന്ദുവായിരിക്കണം. മുമ്പ് ദത്ത് നല്കപ്പെട്ട കുട്ടിയായിരിക്കരുത്. അതുപോലെ 15 വയസ്സ് പൂര്ത്തിയാവുന്നതിന് മുന്പ് ദത്തെടുക്കണം. ഒരു കുട്ടിയെ ഒരേ സമയം ഒന്നില് കൂടുതല് മാതാപിതാക്കള്ക്ക് ദത്തെടുക്കല് സാധ്യമല്ല. ആചാരമനുവദിക്കുകയാണെങ്കില് 15 വയസ്സു കഴിഞ്ഞവരെയും വിവാഹിതരായവരേയും ദത്തെടുക്കാവുന്നതാണ്. ദത്തെടുക്കപ്പെട്ടാലും കുട്ടിക്ക് സ്വന്തം കുടുംബത്തിലെ അടുത്ത ബന്ധുക്കളെ വിവാഹം ചെയ്യാന് സാധ്യമല്ല.
നിയമമനുസരിച്ചുള്ള ദത്തെടുക്കല് കരാര് തയ്യാറാക്കുന്നത് 100 രൂപയുടെ പത്രത്തിലാണ്. ദത്തെടുക്കല് കരാര് രജിസ്റ്റര് ചെയ്യേണ്ട ആവശ്യമില്ല. എന്നാല് 16-ാം വകുപ്പ് അനുസരിച്ച് ദത്തെടുക്കല് കരാര് ദത്തെടുക്കലിന്റെ സാധുതയ്ക്ക് അനുകൂലമായ ഒരു അനുമാനം ഉണ്ടാക്കുന്നു. നിയമമനുസരിച്ച് ദത്ത് നല്കുന്നതിന് പ്രതിഫലം വാങ്ങിയാല് 6 മാസം വരെ തടവു ശിക്ഷ ലഭിക്കാം.
ഗാര്ഡിയന് ആന്റ് വാര്ഡ്സ് ആക്ട് 1890 (Guardian and wards act 1890)
മുസ്ലിം, ക്രിസ്ത്യന്, പാര്സി, ജൂതസമുദായക്കാര്ക്ക് ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില് നിയമമനുസരിച്ച് കുട്ടിയുടെ രക്ഷകര്ത്താവായി മാറാം. നിയമമനുസരിച്ച ദത്തെടുക്കലല്ല രക്ഷകര്ത്താവായി മാറലാണ് സാധ്യമാകുന്നത്. ഇപ്രകാരം രക്ഷകര്ത്താവായാല് കുട്ടിയും രക്ഷകര്ത്താവുമായുള്ള ബന്ധം 21 വയസ്സുവരെ മാത്രമേ നിലനില്ക്കുകയുള്ളു. നിയമമനുസരിച്ച് കുട്ടിയുടെ സംരക്ഷണം ഉത്തരവായാലും കുട്ടിക്ക് അനന്തരവകാശി എന്ന നിലയില് സ്വത്തവകാശം ലഭിക്കില്ല.
ബാലനീതിയും സംരക്ഷണവും നിയമം 2000 (Juvenile Justice care and protection act 2000)
നിയമം അനുസരിച്ച് ഉപേക്ഷിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരുമായ കുട്ടികളെ ജാതിമതഭേദമന്യേ ദത്തെടുക്കാവുന്നതാണ് . നിയമത്തില് 2006 ല് ഉണ്ടായ ഭേദഗതി അഹിന്ദുക്കള്ക്കും ദത്തെടുക്കുന്നതിനുള്ള നിയമസാധുത നല്കുന്നു.ഇതിനായി അനുമതിനല്കേണ്ടത് രാജ്യത്തിനകത്തുള്ള ദത്തെടുക്കലിന് ജില്ലാകോടതിയും രാജ്യാന്തര ദത്തെടുക്കലിന് ഹൈക്കോടതിയുമാണ്. ഇപ്രകാരം  നിയമം 41(6) വകുപ്പ് പ്രകാരമുള്ള ദത്തെടുക്കലിന് അംഗീകാരം നല്കാന് കുടുംബകോടതിക്ക് അധികാരമില്ലന്ന് കേരളഹൈക്കോടതി ആന്റ് മെന്റസ് V സ്റ്റേറ്റ് ഓഫ് കേരള (2008) കേസില് വ്യക്തമാക്കുകയുണ്ടായി.
ഒരു ലിംഗത്തില്പെട്ട സ്വന്തം കുട്ടിയുണ്ടെങ്കില് അതേ ലിംഗത്തില്പ്പെട്ട കുട്ടിയെ ദത്തെടുക്കാന് ഹിന്ദുജീവനാംശവും ദത്തെടുക്കലും നിയമം, 1956 അനുവദിക്കുന്നില്ല. എന്നാല് നിയമമനുസരിച്ച് അവര്ക്ക് ഒരേലിംഗത്തിലുള്ള മറ്റൊരു കുട്ടിയെ ദത്തെടുക്കാവുന്നതാണ്.
നിയമമനുസരിച്ച് ദത്തെടുക്കുന്നതിന്
1. കുട്ടിക്ക് 18 വയസ്സ് പൂര്ത്തിയാകാന് പാടില്ല.
2. ഉപേക്ഷിക്കപ്പെട്ട കുട്ടിയാണെങ്കില് 29-ാം വകുപ്പ് അനുസരിച്ചുള്ള ശിശുക്ഷേമ കമ്മറ്റിയിലെ രണ്ടഗംഗളെങ്കിലും കുട്ടിയെ ദത്തനല്കുന്നതിന് തടസ്സമില്ലെന്ന് പ്രഖ്യാപിക്കണം.
3. ഏല്പ്പിക്കപ്പെട്ടകുട്ടിയാണെങ്കില് കുട്ടിയുടെ മാതാപിതാക്കള്ക്ക് പുനപരിശോധന നടത്താന് നല്കിയ രണ്ടുമാസം കഴിഞ്ഞിരിക്കണം.
4. അനുമതിനല്കാന് പ്രാപ്തനായകുട്ടിയാണെങ്കില് കുട്ടിയുടെ അനുമതി നേടിയിരിക്കണം.
നിയമ ദത്തെടുക്കല് നടപടികള് ലഘൂകരിക്കാനായി പാസ്സാക്കിയിട്ടുള്ളതാണെങ്കിലും നടപടികള് സങ്കീര്ണ്ണമായി തന്നെ തുടരുന്നു. നടപടികള് പൂര്ത്തിയാക്കാന് രണ്ടുവര്ഷത്തോളമെടുക്കും. പലപ്പോഴും ദത്തെടുക്കുന്ന മാതാപിതാക്കള് ഇത്തരം സങ്കീര്ണ്ണ നിയമനടപടികള് ഒഴിവാക്കുന്നതും ആയത് ഭാവിയില് ദത്തെടുക്കുന്ന കുട്ടിയെ ബാധിക്കുന്നതുമാണ്. ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് പിന്തുടര്ച്ചാവകാശം  ഉറപ്പു നല്കുന്നതും സങ്കീര്ണ്ണ നിയമനടപടികള് ഇല്ലാത്തതുമായ ഒരു നിയമം ഉണ്ടാക്കേണ്ടത് വളരെ അത്യവശ്യമാണ്.
ദത്തെടുക്കലും മൂസ്ലിം നിയമവും
മുസ്ലിം വ്യക്തി നിയമത്തില് ദത്തെടുക്കല് എന്ന ഒരു ആശയമില്ല. മുസ്ലിം നിയമം ദത്തെടുക്കലിനെ അംഗീകരിക്കുന്നില്ല. പകരം വിവാഹ ബന്ധത്തിലേര്പ്പെടാന് തടസ്സമില്ലാത്ത ഒരാളുടെ കുട്ടിയെ സ്വന്തം കുട്ടിയായി പ്രഖ്യാപിക്കാവുന്നതാണ്. (Acknowledgement of paternity)
ദത്തെടുക്കലും ക്രിസ്ത്യന് നിയമവും
ക്രസ്ത്യന് വ്യക്തി നിയമം ദത്തെടുക്കാന് തടയുന്നില്ല എന്നാല് ദത്തെടുക്കലിനെ സംബന്ധിച്ച പ്രതേ്യക നിയമങ്ങളൊന്നുമില്ലതാനും കേരളത്തിലെ സിറിയന് ക്രിസ്ത്യാനികള്ക്കിടയില് ആണ്മക്കളില്ലെങ്കില് ഇളയമരുമകനെ ദത്തെടുക്കുന്ന ആചാരമുണ്ട്.
ഫിലിപ്പ് ആന്ഡ്രൂസ്. V ഗോണ്സാല്വസ് മെല്വിന് (1999 (1) KLT 292) എന്ന കേസില് പ്രത്യേകിച്ച് നിയമമില്ലാ എന്ന് കരുതി ദത്തെടുക്കുന്ന കുട്ടിക്ക് സ്വത്തവകാശം നിഷേധിക്കാന് കഴിയില്ലന്ന് കേരള ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.
മാക്സിം ജോര്ജ്ജ്. V ഇന്ത്യന് ഓയില് കോര്പ്പറേഷന് (2005 (3) KLT 57) എന്ന കേസില് കേരള ഹൈക്കോടതി ക്രിസ്ത്യന് നിയമം ദത്തെടുക്കലിനെ അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കി. എന്നാല് ദത്തെടുക്കാതെ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ സ്വന്തം കുട്ടിയായി സംരക്ഷിക്കുന്നതിനും ഗാര്ഡിയന് ആന്റ് വാര്ഡ്സ് ആക്ട് അനുസരിച്ച് ഒരു കുട്ടിയുടെ രക്ഷകര്ത്താവായി മാറുന്നത് ദത്തെടുക്കലായി മാറില്ലന്നും ദത്തെടുക്കല് നടപടികള് പൂര്ത്തിയാക്കിയാല് മാത്രമേ ദത്തെടുക്കല് അംഗീകരിക്കാന് പറ്റുകയുള്ളു എന്നും കേസില് കോടതി വ്യക്തമാക്കുകയുണ്ടായി.

ദത്തെടുക്കലിന്റെ ഏറ്റവും വലിയ ന്യൂനത ഒരു ഏകീകൃത ദത്തെടുക്കല് നിയമം ഇന്ത്യയില് ഇല്ല എന്നതാണ്. ഇന്ത്യന് ഭരണഘടനയില് ആര്ട്ടിക്കിള് 44-ല് ഒരു ഏകീകൃത സിവില് നിയമം (Uniform civilcode) കൊണ്ടുവരണമെന്ന് നിര്ദ്ദേശിച്ചിട്ടുണ്ട്. ഇത്തരമൊരു ഏകീകൃത സിവില് നിയമത്തിലൂടെ മാത്രമേ ദത്തെടുക്കല് നിയമങ്ങളും ഏകീകരിക്കപ്പെടുയുള്ളു. നിയമത്തിലുള്ള അവ്യക്തതയും ഏകീകരണമില്ലായ്മയും ആണ് ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് തടസ്സമായിട്ടുള്ളത്. രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കല് നടപടികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഏകീകൃത ദത്തെടുക്കല് നിയമം അനിവാര്യമാണ്.

16 comments:

 1. നല്ല വിവരങ്ങൾ... കഴിഞ്ഞ ദിവസം FB യിൽ അജിത്തേട്ടൻ ദത്ത് എടുക്കുന്നതിന്റെ നിയമവശങ്ങൾ ചോദിക്കുന്നത് കേട്ടിരുന്നു....

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
  Replies
  1. ഈ വിവരങ്ങൾ കൂടുതൽ പേരില് എത്തേണ്ടതുണ്ട്

   Delete
 3. നല്ല വിവരങ്ങൾക്ക് നന്ദി,

  ReplyDelete
 4. informative...thx..all the best..

  ReplyDelete
 5. നല്ല ഒരു അറിവാണ് ഈ പോസ്റ്റ്, നന്ദി

  ReplyDelete
 6. ദത്തെദുക്കലിനെ കുറിച്ച്വ ഇത്രയതികം വിവരങ്ങള്‍ സമാഹരിച്ചു പങ്കുവച്ചതിനു വളരെയതികം നന്ദി. ഒരു കുഞ്ഞ് എന്ന സ്വപ്നം സഫലമാകാത്ത ദമ്പതിമാര്‍ക്ക് ഈ വിവരങ്ങള്‍ പ്രയോജനപ്പെടട്ടെ...

  ReplyDelete
 7. പുതിയ അറിവുകള്‍ തന്നതിന് നന്ദി....

  ReplyDelete
 8. നല്ല വിവരങ്ങൾ.., ഈ പരിശ്രമത്തിനു അഭിനന്ദനങ്ങൾ..

  ReplyDelete
 9. വളര വിശദമായി നല്‍കിയ വിവരങ്ങള്‍
  ഒരു ലേഖനം എങ്ങനെ വേണം എന്നതിന്റെ ഉദാഹരണം

  ReplyDelete
 10. Nanni ....ella suhruthukkalkum......

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. എന്റെ മുന്‍കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു. ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ഫോണ്‍ ചെയ്തോളാം. താങ്ക്സ്.

  ReplyDelete
 13. xclnt. . . .thnx alot for d info. . . .sissy

  ReplyDelete