Thursday 5 June 2014

ഭൂമിയെ സംരക്ഷിക്കുക ,ഭാവി തലമുറയ്ക്ക് കാവലാകുക ........

ഭൂമിയെ സംരക്ഷിക്കുക ,ഭാവി തലമുറയ്ക്ക് കാവലാകുക ........

ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ മൂലം ഉരുത്തിരിഞ്ഞ ഹരിത രാഷ്ട്രീയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻ സ്വാധീനം ചെലുത്തി എങ്കിലും അവിടെ പരിസ്ഥിതി സംരക്ഷണം ആണോ ജനങ്ങളുടെ സ്വാർത്ഥത ആണോ വിജയിച്ചത് എന്ന് ആശങ്ക ഉളവാക്കുന്നു.ആറന്മുള്ള വിമാനത്താവള വിഷയത്തിൽ വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി പിൻവലിച്ചു കൊണ്ടുള്ള ഗ്രീൻ റ്റ്രിബുനൽ വിധിപരിസ്ഥിതി സംരക്ഷകർ സഹർഷം സ്വാഗതം ചെയ്തു .അങ്ങനെ പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂടുള്ള വാർത്തകളായി നിലനില്ക്കെയാണ് ഇത്തവണ ലോക പരിസ്ഥിതി ദിനം കടന്നു വരുന്നത് .
1972 ജൂണ്‍ 5 നു സ്വീഡന്റെ തലസ്ഥാനം ആയ സ്റ്റോക്ക്‌ ഹോമിൽ ലോക പരിസ്ഥിതി സമ്മേളനം നടന്നു .ഈ സമ്മേളനത്തിന്റെ സ്മരണാർത്ഥം ഐകരാഷ്ട്ര പൊതു സഭ ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചു .പാരിസ്ഥിതിക സമിതി (UNEP ) രൂപീകരിച്ചതും ഇതേ ദിനത്തിൽ ആണ് .ഇന്ത്യയെ പ്രതിനിധീകരിച്ചു ശ്രീമതി ഇന്ദിര ഗാന്ധി സ്റ്റോക്ക്‌ ഹോം സമ്മേളനത്തിൽ പങ്കെടുക്കുക ഉണ്ടായി .
1992 ൽ ബ്രസീലിലെ റിയോ ഡി ജനിറോയിൽ രണ്ടാം ഭൌമ ഉച്ചകോടി നടക്കുകയുണ്ടായി .ലോകത്തെ 178 രാഷ്ട്രങ്ങളിൽ നിന്നായി 20,000 പേരോളം ഈ ഉച്ചകോടിയിൽ പങ്കെടുക്കുക ഉണ്ടായി .ഭൂമിയുടെ പാർലമെന്റ്(Parliament of the Planet ) എന്നാണ് ഈ സമ്മേളനം അറിയപ്പെടുന്നത് 2002 ൽ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ മൂന്നാം ഭൌമ ഉച്ചകോടി നടന്നു.
1972 ലെ സ്റ്റോക്ക്‌ ഹോം സംമെലനതിനെ തുടർന്ന് ഇന്ത്യയില പരിസ്ഥിതി സംരക്ഷണ വകുപ്പും താഴെ പറയുന്ന നിയമങ്ങളും നിലവിൽ വന്നു.
1.ജല മലിനീകരണ നിയന്ത്രണ നിയമം ,1974(Water ( Prevention and Control of pollution ) Act ,1974).
2.വനസംരക്ഷണ നിയമം,1972(Indian Forest Act ,1972).
3.വന്യ ജീവി സംരക്ഷണ നിയമം ,1980(The Wild Life Protection Act ,1980).
4.വായു മലിനീകരണ നിയന്ത്രണ നിയമം, 1983.(The Air (Prevention and Control of pollution )Act .1983.)
5.പരിസ്ഥിതി സംരക്ഷണ നിയമം,1986(The Environmental Protection Act ,1986)
വന്യ ജീവി സംരക്ഷണ നിയമം ,1972 അനുസരിച്ച് വന്യ ജീവികളെ വേട്ടയാടുന്നതും ,സംരക്ഷിക്കപെടെണ്ട വന്യ ജീവികളുടെ കൊമ്പും മറ്റും ഉപയോഗിച്ച് ഉള്ള ഉത്പന്നങ്ങൾ വിലക്കുന്നതും ,വന്യ ജീവികളെ കടത്തുന്നതും നിരോധിച്ചിരിക്കുന്നു .ഈ നിയമം അനുസരിച്ചുള്ള വിവിധ കുറ്റകൃത്യങ്ങൾക്ക് 6 മാസം മുതൽ 3 വർഷം വരെ തടവോ പിഴയോ നൽകാവുന്നതാണ്‌.ഏതാനും വർഷങ്ങൾക്ക്‌ മുൻപ് ഹിന്ദി സിനിമ താരം സൽമാൻ ഖാൻ ഇന്ത്യയുടെ മുൻ ക്രിക്കറ്റ്‌ ക്യാപ്ടൻ മണ്‍സൂർ അലി ഖാൻ പട്ടോടി എന്നീ പ്രമുഖർ വന്യ ജീവി സംരക്ഷണ നിയമം ലംഘിച്ചു മൃഗങ്ങളെ വെട്ടയാടിയതിനെ തുടർന്ന് കുറ്റക്കാർ ആയിട്ടുണ്ട്‌.
വന സംരക്ഷണ നിയമം ,1980 വനങ്ങള മറ്റു ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നതും വന നശീകരണവും തടയുന്നു.ഈ നിയമം അനുസരിച്ചുള്ള കുട്ടങ്ങല്ക്ക് 15 ദിവസം വരെ തടവ്‌ ശിക്ഷ ലഭിക്കാം.പരിസ്ഥിതി സംരക്ഷണ നിയമം ,1986 അനുസരിച്ച് ഫാക്ടറികൾ തുടങ്ങുന്നതിനു മുൻപ് പരിസ്ഥിത്യ്ക്ക് നാശകരം അല്ലെന്നും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഉണ്ടെന്നും കാണിച്ചു പരിസ്ഥിതി വകുപ്പിന്റെ അനുമതി തെടെണ്ട്ഫത് ആണ് (6 വകുപ്പ് ).അത് പോലെ ഈ നിയമം അനുസരിച്ച് പരിസ്ഥിതിക്ക് ഹാനികരം ആകുന്ന വസ്തുക്കള നിരോധിക്കവുന്നത് ആണ് .ഇപ്രകാരമാണ് പ്ലാസ്റ്റിക്‌ നിരോധനം സാധ്യമാകുന്നത് .ഈ നിയമം ലംഘിച്ചാൽ 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാം.കുറ്റം ആവർത്തിച്ചാൽ പ്രതി ദിനം 5000 രൂപ പിഴ ചുമത്താം.
സമകാലീന കേരളം നേരിട്ട ഗുരുതരം ആയ പ്രശ്നങ്ങളിൽ ഒന്ന് വരൾച്ചയാണ്.ഇതിനു പ്രധാന കാരണം തന്നീരതടങ്ങളുടെ(Wet Land ) ശോഷണം ആണ് .ജലാശയങ്ങൾ കൊണ്ടും മണ്‍സൂണ്‍ കൊണ്ടും പ്രകൃതി കേരളത്തെ അനുഗ്രഹിച്ചിരിക്കുന്നു .എന്നാൽ മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തികൾ കൊണ്ട് ജലം ഉപയോഗത്തിന് തികയാത്ത അവസ്ഥ സംജാതം ആയിരിക്കുന്നു .വരൾച്ചയിൽ നിന്നും പാഠം ഉൾകൊണ്ട സർക്കാർ പതിയ ജലനയം രൂപീകരിക്കുകയും മഴ വെള്ളം നിര്ബന്ധം ആയും ശേഖരിക്കണം എന്ന് നിയമ നിര്മ്മാണം നടത്തുകയും ചെയ്തു .
ജല മലിനീകരണ നിയന്ത്രണ നിയമം,1974 അനുസരിച്ച് ജല മലിനീകരണം തടയാനും ജലത്തിന്റെ സംരക്ഷണത്തിനും ആയി മലിനീകരണ നിയന്ത്രണ ബോർഡ്‌ (Pollution Control Board )രൂപീകരിച്ചിട്ടുണ്ട്.ഈ നിയമം അനുസരിച്ച് ജലം മലിനപ്പെടുത്തൽ ,നദികൾ,നീരുറവ തുടങ്ങിയവയിൽ വിഷ വസ്‌തുക്കൾ കലർത്തൽ ഒക്കെ ശിക്ഷാർഹം ആണ് . ഈ നിയമം അനുസരിച്ചുള്ള കുറ്റങ്ങൾക്ക്‌ 6 മാസം മുതൽ 6 വർഷം വരെ തടവ്‌ ലഭിക്കാം.
വായു മലിനീകരണം തടയുന്ന നിയമം,1981 പ്രകാരം വായു മലിനീകരണം തടയൽ ,നിയന്ത്രണം ,വായുവിന്റെ നിലവാരം ഉയർത്തുക എന്നിവയെല്ലാം വ്യവസ്ഥ ചെയ്യുന്നു.വായു മലിനീകരണത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്നത് വാഹനങ്ങൾ ആണ് .മോട്ടോർ വാഹന നിയമം,1988 വാഹനങ്ങളിൽ നിന്നുള്ള സ്പാർക്ക്,ഓയിൽ ,ശബ്ദം,കരി ഏവ നിയന്ത്രിക്കുന്നു.വാഹനങ്ങല്ക്ക് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (Pollution Control certificate ) നല്കുന്നതും ഈ നിയമം അനുസരിച്ചാണ് .ആറു മാസം ആണ് ഒരു സെര്ടിഫികാടിന്റെ കാലാവധി .ഈ സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരിൽ നിന്നും പിഴ ഈടാക്കാവുന്നതാണ്.
ശബ്ദ മലിനീകരണം ആണ് മറ്റൊരു പ്രധാന പ്രശ്നം .ശബ്ദ മലിനീകരണം ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ,ഹൃദയ സംബന്ധ രോഗങ്ങൾ,കേൾവി കുറവ് ,ഉറക്കം ഇല്ലായ്മ ,തലവേദന ,മാനസിക പിരിമുറുക്കം ,ഓര്മ ശക്തി നശിപ്പിക്കൽ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .Noise Pollution (Regulation and Control )Rule അനുസരിച്ച് നാലു മേഖലകൾ ഉണ്ട് .അവ 1,വ്യാവസായിക മേഖല (75-70 Decibel ) 2, കച്ചവട മേഖല (60-65 Decibel )3.താമസ മേഖല (55-45 Decibel ) 4,നിശബ്ദ മേഖല .എന്നിവയാണ് .നിശബ്ദ മേഖലയിൽ വാഹനങ്ങൾ ഹോണ്‍ മുഴക്കാൻ പാടില്ല .ലൗഡ് സ്പീക്കറിന്റെ ഉപയോഗം രാവിലെ 6 മുതൽ വൈകുന്നേരം 10 വരെയെന്നും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട് .മതച്ചരങ്ങൾക്ക് ലൗഡ് സ്പീക്കർ അത്യാവശ്യം അല്ലെന്നു ചർച് ഓഫ് ഗോഡ് ഫുൾ ഗൊസ്പെൽ മിഷൻ V മേജസ്റിക് കോളനി വെൽഫൈർ അസോസിയേഷൻ എന്നാ കേസില കോടതി വ്യക്തം ആക്കിയിട്ടുണ്ട് .
സമുദ്ര തീരങ്ങൾ സംരക്ഷിക്കാനായി അവയെ CRZ ( Coastal Regulation Zone ) ആയി പ്രഖ്യാപിക്കുകയും സമുദ്ര തീരത്ത് പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും മറ്റും തടഞ്ഞിട്ടുണ്ട്.അശാസ്ത്രീയ മത്സ്യ ബന്ധനം മൂലം മത്സ്യസമ്പത്ത് നശിച്ചു ഒടുങ്ങുന്നതു തടയാനായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത് പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിക്കാം നടത്തുന്ന പ്രവർത്തനങ്ങളിൽ എടുത്തു പറയത്തക്കതാണ്.
ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 21 ൽ പറയുന്ന ജീവിക്കാനുള്ള അവകാശത്തിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള അവകാശങ്ങളും ഉള്പ്പെടുമെന്നു സുപ്രീം കോടതി വ്യക്തമാക്കുക ഉണ്ടായി.M.C ,മേത്ത എന്നാ പ്രമുഖ അഭിഭാഷകൻ ഒരു കൂട്ടം വിധി ന്യായങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തിയിട്ടുണ്ട് . ഗംഗ ജല മലിനീകരണ കേസ് ,ശ്രീറാം ഫാക്ടറിയിലെ ഓലിയം ഗ്യാസ് ലീക്ക് കേസ് ഏവ ഇത്തരത്തിൽ പ്രസിദ്ധി ആർജിച്ച വിധി ന്യായങ്ങൾ ആണ്. കേരള ഹൈ കോടതി പൊതു സ്ഥലത്ത് പുകവലി നിരോധിച്ചു കൊണ്ട് നെബു ജോണ്‍ v ബാബു എന്നാ കേസിൽ കേരള ഹൈ കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട് .പരിസ്ഥിതി സംരക്ഷണത്തിൽ തികച്ചും സ്വഗതര്ഹം ആയ ഒരു വിധി ആണിത്.
ഇന്ത്യൻ ശിക്ഷ നിയമം 277,278 വകുപ്പുകൾ,ക്രിമിനൽ നടപടി നിയമം 133 വകുപ്പ് ഇവ പ്രകാരവും പരിസ്ഥിതി മലിനീകരണം നിയമ
നടപടികൾക്ക് വിധേയം ആക്കാവുന്നത് ആണ് .ഇന്ത്യൻ ശിക്ഷ നിയമം 277 വകുപ്പനുസരിച്ച് ജലം ഉപയോഗപ്പെടുത്താൻ ആകാത്ത രീതിയിൽ പൊതു ജലാശയങ്ങൾ മലിനപ്പെടുത്തുന്നതിനു 3 മാസം തടവോ 500 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ് .278 വകുപ്പനുസരിച്ച് സ്ഥലവാസികളുടെ ആരോഗ്യത്തിനു ഹാനികരം ആയ രീതിയിൽ അന്തരീക്ഷ മലിനീകരണം നടത്തുന്നതിനു 500 രൂപ പിഴ ഈടാക്കാവുന്നതാണ്.ക്രിമിനൽ നടപടി നിയമം 133 വകുപ്പനുസരിച്ച് മലിനീകരണം മാറ്റാനായി RDO സമക്ഷം പരാതി ബോധിപ്പിക്കാവുന്നതാണ് .
അന്താരാഷ്ട്ര തലത്തിൽ പരിസ്ഥിതി നേരിടുന്ന മുഖ്യ പ്രശ്നങ്ങള ഓസോണ്‍ പാളിയിലെ വിള്ളലും ആഗോള താപനവും (Global warming ) ആണ് .ഫ്രിട്ജിലും മറ്റും ഉപയോഗിക്കുന്ന Chloro Fluro Carbon (CFC ) ആണ് ഓസോണ്‍ പാളിയുടെ നാശത്തിനു കാരണം .ആഗോള തപനത്തിന്റെ കാരണം അന്തരീക്ഷത്തിലെ Carbon DI Oxide അളവ് കൂടിയതാണ് .വ്യവസായങ്ങൾ വാൻ തോതിൽ Carbon DI Oxide പുറന്തള്ളുന്നു.ഇത് ഗ്രീൻ ഹൗസ്‌ പ്രതിഭാസത്തിനു കാരണം ആകുന്നു.ആഗോള താപനം മൂലം 2030 ആകുമ്പോഴേക്കും ലോക താപനില 4.5 ഡിഗ്രി സെൽഷിയാസ് വർദ്ധന ഉണ്ടാകും എന്നാണ് പഠനങ്ങൾ വ്യക്തം ആക്കുന്നത് .ഇതു സമുദ്ര നിരപ്പ് ആറടി വരെ വർദ്ധിക്കാൻ ഇടയാകും .ഇതു മൂലം പല പ്രമുഖ നഗരങ്ങളും സമുദ്രത്തിനു അടിയിൽ ആകും .ധ്രുവ പ്രദേശത്തെ മഞ്ഞു ഉരുകുന്ന രീതിയിൽ താപ നില കൂടിയാൽ 300 അടി വരെ സമുദ്ര നിരപ്പ് കൂടാവുന്നതും ഗുരുതരം ആയ പ്രത്യാഘാതങ്ങൾ ഉണ്ടാകവുന്നതും ആണ് .ഇതു ന്യൂയോർക്ക്‌ പോലുള്ള പ്രമുഖ നഗരങ്ങള പോലും വെള്ളത്തിനടിയിൽ ആകാൻ കാരണമാകും .
ദേശീയ തലത്തിൽ ആയാലും അന്തർദേശിയ തലത്തിൽ ആയാലും നിയമങ്ങൾ കൊണ്ട് മാത്രം പരിസ്ഥിതി സംരക്ഷണം സാധ്യം അല്ല .ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുക വഴി മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യം ആകുകയുള്ളൂ .ഭാവി തലമുറയ്ക്കായി പരിസ്ഥിതി സംരക്ഷികേണ്ടത്‌ ഓരോ വ്യക്തിയുടെയും കടമയാണ് .ഗാന്ധിജിയുടെ ഈ പ്രസ്താവന തികച്ചും ഇതു വ്യക്തമാക്കുന്നു
"The Earth has enough for our need ,but not for every man's greed"

Monday 21 April 2014

സൂര്യനെല്ലി കേസിന്റെ വഴിത്താരകൾ

സൂര്യനെല്ലി കേസിന്റെ വഴിത്താരകൾ 

സ്ത്രീ പീഡന കേസുകളുടെ ആഘോഷ പരമ്പരയിലെ ആദ്യത്തെ ഇര സുര്യനെല്ലി പെണ്‍കുട്ടി. തുടർന്ന് മുഖവും പേരുമില്ലാതെ സ്ഥല നാമങ്ങളിൽ അറിയപ്പെടുന്ന ഒരു കൂട്ടം പെണ്‍കുട്ടികൾ.കപട സമൂഹത്തിന്റെ മുഖം മൂടിയണിഞ്ഞ പകല മാന്യത നിരന്തരം വേട്ടയാടലിനു വിധേയയാക്കി പീഡിപ്പിച്ചു കൊണ്ടേയിരുന്നു ആ പാവം പെണ്‍കുട്ടിയെ.
പ്രായപൂർത്തി ആകുന്നതിനു മുൻപ് നന്മ തിന്മകൾ വ്യക്തമായി തിരിച്ചറിയാൻ പ്രാപ്തയാകും മുൻപ് ഒരു പ്രണയ ബന്ധത്തിൽ പെടുകയായിരുന്നു ആ പെണ്‍കുട്ടി .കാമുകനെ അമിതമായി വിശ്വസിച്ചു വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി വിശ്വാസ വഞ്ചനയിലൂടെ തൻറെ ജീവിതവും തൻറെ കുടുംബത്തിന്റെ ഭാവിയും തകർക്കപ്പെടുമെന്നു വിദൂര സ്വപ്നങ്ങളിൽ പോലും കരുതിയില്ല ,
1996 ജനുവരി 16 നു തൻറെ കാമുകനായ രാജുവിൻറെ പ്രലോഭനങ്ങളിൽ അകപെട്ട് വീട് വിട്ട്‌ ഇറങ്ങുക ആയിരുന്നു ആ പെണ്‍കുട്ടി .തുടർന്ന് രാജു ഉപേക്ഷിക്കുകയും ഉഷ എന്നൊരു സ്ത്രീ വീട്ടിലെത്താൻ സഹായിക്കാം എന്ന വ്യാജേന പെണ്‍കുട്ടിയുമായി അടുക്കുകയും അവളെ കേസിലെ മുഖ്യ പ്രതിയായ ധർമ്മാരാജന്റെ അടുത്തു എത്തിക്കുകയും ചെയ്തു .40 ദിവസം നീണ്ട അതി ക്രൂരമായ ലൈംഗിക പീടനതിന്റെ തുടക്കമായിരുന്നു അത് .എത്ര പേർ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത ശാരീരികവും മാനസികവും ആയ അവസ്ഥയില ആയിരുന്നു ആ പെണ്‍കുട്ടി .പെണ്‍കുട്ടിയെ വൈദ്യ പരിശോടനന്യ്ക് വിധേയരാക്കിയ ഡോക്ടറന്മാരുടെ അഭിപ്രായത്തിൽ രഹസ്യ ഭാഗങ്ങള തൊട്ടാൽ ചോര പൊടിയും വിധം തകർന്നിരുന്നു.

തുടർന്ന് 1996 ഫെബ്രുവരി 27 തീയതി പെണ്‍കുട്ടി പോലീസിനു പരാതി നൽകിയെങ്കിലും അവരുടെ സമീപനം സ്വാഗതാർഹം ആയിരുന്നില്ല .പ്രമുഖ രാഷ്ട്രീയ നേതാവായ പി.ജെ .കുര്യനെ പത്രത്തിലെ ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി അദ്ദേഹവും പീടിപ്പിച്ചിട്ടുണ്ട് എന്നാ ആരോപണം ഉന്നയിച്ചു അന്നത്തെ മുഖ്യമന്ത്രി ആയ എ.കെ .ആന്റണിയ്ക്ക് കത്ത് അയക്കുകയുണ്ടായി .തുടർന്ന് 1999 മാർച്ച്‌ മാസം പി.ജെ.കുര്യനെ കേസില പ്രതി ചേര്ക്കണം എന്നാവശ്യപ്പെട്ടു പെണ്‍കുട്ടി പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്റ്റെരെറ്റ് കോടതി മുൻപാകെ ഹർജി ഫയൽ ചെയ്തു.ഇതിനെതിരെ കുര്യൻ കേരള ഹൈകോടതിയെ സമീപിക്കുകയും കോടതി കുര്യന് അനുകൂലമായി പെണ്‍കുട്ടിയുടെ ഹർജി തള്ളി ഉത്തരവിടുകയും ചെയ്തു.ഇതിനെതിരെ കേരളസ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു എങ്കിലും സുപ്രീം കോടതിയും കുര്യന് അനുകൂലമായി വിധി എഴുതി അങ്ങനെ കുര്യൻ കുറ്റആരോപണത്തിൽ നിന്നും രക്ഷപെടുകയും ചെയ്തു എങ്കിലും ആരോപണങ്ങൾ ഇപ്പോഴും കുര്യനെ പിൻ തുടരുന്നു.2013 ൽ കേസിലെ മുഖ്യ പ്രതിയായ ധർമരാജൻ മാതൃഭൂമി ചാനലിനു നൽകിയ അഭിമുഖത്തിൽ തന്നു സ്വന്തം കാറിൽ കുര്യനെ കുമളി ഗസ്റ്റ് ഹൌസിൽ കൊണ്ട് വന്നത് എന്ന് പറഞ്ഞിരുന്നു .കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ നിർദേശിച്ചത് അനുസരിച്ചാണ് ഈ വിവരം മൊഴികളിൽ പറയാതെ മറച്ചു വച്ചത് എന്നും ധർമരാജൻ കൂട്ടി ചേർത്തു.ഇതു കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് തിരി കൊളുത്തിയെങ്ങിലും മൂന്നു മാസങ്ങള്ക്ക് ശേഷം തനിക്കു കുര്യനെ വ്യക്തിപരമായി പരിചയമില്ലെന്നും സ്വന്തമായി കാർ ഇല്ലെന്നും സത്യവാങ്ങ്മൂലം നൽകി ധർമരാജൻ തടിയൂരി .
സൂര്യനെല്ലി കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കുകയും തുടർന്ന് രണ്ടായി കേസിനെ വിഭജിച്ചു 40 പ്രതികൾക്കായി ഒരു വിചാരണയും ഒളിവിൽ പോയ മുഖ്യ പ്രതി ധർമ്മരാജനായി മറ്റൊരു വിചാരണയും നടത്തുക ഉണ്ടായി.2000 സെപ്റ്റംബർ മാസം 6 നു ആദ്യ വിചാരണ പൂർത്തിയാക്കി 35 പ്രതികള്ക്ക് പല കാലയളവിൽ ഉള്ള കഠിന തടവിനു ശിക്ഷിച്ചു .2001 ധർമ്മരാജന് എതിരെയുള്ള രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു .പ്രതികൾ ഹൈകോടതിയിൽ സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസ്‌ ബസന്തും ജസ്റ്റിസ്‌ അബ്ദുൽ ഗഫൂറും 35 പ്രതികളെയും വെറുതെ വിട്ടു കൊണ്ടും ധർമ്മരാജന്റെ ശിക്ഷ 5 വര്ഷമായി കുറച്ചു കൊണ്ടും വിധി പ്രഖ്യാപിച്ചു.കോടതി വിധിയിലെ പരാമർശങ്ങൾ അമാനുഷികവും പെണ്‍കുട്ടി സഹിച്ച പീഡന വൈകൃതങ്ങലേക്കാൾ ഭീകരവുമായിരുന്നു.സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ച ആയതിനാലും പെണ്‍കുട്ടിക്ക് 16 വയസ്സ് പൂർത്തി ആയതിനാലും ബലാൽസംഗ കുറ്റം നിലനിൽക്കില്ല എന്ന് കണ്ടെത്തിയ കോടതി പെണ്‍കുട്ടിക്ക് രക്ഷ പെടാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും ആയതു ഉപയോഗിച്ചില്ലെന്നും പെണ്‍കുട്ടി വഴി വിട്ട ജീവിതം നയിച്ച്‌ വന്നവൾ ആണെന്നും പറഞ്ഞു ആക്ഷേപിക്കുകയും ചെയ്തു ,ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കപ്പെട്ടു.
ഇതിനിടയിൽ ഇൻകംറ്റാക്സ് വകുപ്പിൽ ജോലി ഉണ്ടായിരുന്ന പെണ്‍കുട്ടിയെ കള്ളാ കേസിൽ കുടുക്കി ജോലി നഷ്ടപെടുത്താൻ ശ്രമിച്ചത്‌ ഉന്നതന്മാരുടെ സ്വാധീനവും പെണ്‍കുട്ടിയുടെ തീരാ വേട്ടയാടലിന് തെളിവുമായി മാറി .ഏറ്റവും വേദനാജനകം സർവീസിൽ നിന്നും വിരമിച്ച ജസ്റ്റിസ്‌ ബസന്ത് ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതും മദ്യമാങ്ങല്ക്ക് ലഭിച്ചതുമായ ടേപ്പിൽ പെണ്‍കുട്ടിയെക്കുറിച്ച് വിവരിച്ച "ബാല വേശ്യ" എന്നാ വാക്കും പെണ്‍കുട്ടി വ്യഭിച്ചരിക്കുകയാണ് ചെയ്തത് അല്ലാതെ ബലാൽസംഗത്തിന് ഇരയായിട്ടില്ല എന്ന പരാമർശവും ആണ്.
2013 ഫെബ്രുവരി മാസം പി.ജെ .കുര്യനെയും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന സിബി മാത്യുസിനെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചു . ധർമരാജൻ ടി.വി ചാനലിനു നൽകിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലായിരുന്നു ഇത് . പീരുമേട് മജിസ്ട്രേറ്റ് കോടതി ഹർജി തള്ളി പിന്നീട് ഇടുക്കി സെഷൻസ് കോടതിയിൽ ഇതിനെതിരെ സമർപ്പിച്ച അപ്പീലും തള്ളി ഉത്തരവായി .ധർമ്മരാജൻ മൊഴി മാറ്റി നൽകിയ സത്യവാങ്ങ്മൂലം അടിസ്ഥാനം ആക്കി ആയിരുന്നു ഇപ്രകാരം വിധി ഉണ്ടായത്.
ഡൽഹി കൂട്ട ബലാൽസംഗ കേസിനെ തുടർന്ന് സ്ത്രീകൾക്ക് എതിരെ ഉള്ള കാസുകല്ക്ക് പ്രത്യേക പരിഗണന ലഭിക്കുകയും 2013 ജനുവരി 31 നു സുപ്രീം കോടതി സുര്യനെല്ലി കേസ് പുനപരിശോധനയ്ക്ക് ആയി കേരള ഹൈ കോടതിയിലേക്ക് മടക്കുകയും ചെയ്തു .2014 ഏപ്രിൽ 4 ജസ്റ്റിസ്‌ കെ .ടി .ശങ്കരനും ജസ്റ്റിസ്‌ എം .എൽ.ജോസെഫും ഉൾപ്പെട്ട ഹൈകോടതി ബെഞ്ച്‌ 24 പ്രതികൾക്കെതിരെ ഉള്ള ശിക്ഷയും ധർമ്മരാജന്റെ ജീവപര്യന്ത ശിക്ഷയും ശരി വച്ച് വിധി പുറപ്പെടുവിച്ചു .
Justice delayed is Justice denied എന്ന് ആണെന്നിരിക്കുകയും വൈകി വന്ന ഈ നീതി കഴിഞ്ഞ 17 വര്ഷം ആയി നീതിക്കായി കേഴുന്ന പെണ്‍കുട്ടിക്കും കുടുംബത്തിനും പ്രത്യാശയുടെ ചെറു തണൽ എങ്കിലും നൽകട്ടെ. . .

Wednesday 26 March 2014

സലോമിയുടെ ബലിദാനം

സലോമിയുടെ ബലിദാനം 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല .പ്രോത്സാഹിക്കപ്പെടെണ്ടതും അല്ല .എങ്കിലും ന്യൂ മാൻ കോളേജ് പ്രൊഫ .ജോസെഫിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യ വല്ലാതെ വേദനിപ്പിക്കുന്നു.മത തീവ്രവാദികളും .ഭരണകൂട കെടു കാര്യസ്ഥതയും.ക്രിസ്തീയ സഭയുടെ കടും പിടുത്തവും തീർത്ത ദുരന്തങ്ങളുടെ പെരുമഴയും ,സാമ്പത്തികപ്രതിസന്ധിയും നിർബന്ധിത മരണത്തിലേക്ക് അവരെ കൊണ്ടെത്തിച്ചു .മാനുഷിക പരിഗണനയുടെ പേരിൽ യാതൊരു ഉപാധികളും കൂടാതെ പ്രൊഫ .ജോസെഫിനെ ജോലിയിൽ തിരിച്ചെടുത്തു ."മാനുഷിക പരിഗണന മൂലം എന്നത് എന്ത് ക്രൂരമായ പരിഹാസം .
ന്യൂ മാൻ കോളേജ് കോളേജ് മലയാളം വിഭാഗം മേധാവിയായിരുന്നു പ്രൊഫ .ജോസഫ്‌ .2010 മാർച്ച്‌ 25 രണ്ടാം വർഷ ബി.കോം വിദ്യാർഥികളുടെ internal exam നായി തയ്യാറാക്കിയ മലയാളം ചോദ്യ പേപ്പറിലെ ഒരു ചോദ്യമാണ് അദ്ദേഹത്തിന്റെ ജീവിത ദുരന്തങ്ങളുടെ മൂല കാരണം.ചോദ്യ പേപ്പറിൽ ചിഹ്നങ്ങൾ(Punctuations ) നൽകാനായി ഇപ്രകാരം ഒരു ചോദ്യം ഉൾപെടുത്തി.

മുഹമ്മദ്‌ : പടച്ചോനെ പടച്ചോനെ
ദൈവം :എന്താടാ നായിന്റെ മോനെ
മുഹമ്മദ്‌ : ഒരു അയില അത് മുറിച്ചാൽ എത്ര കഷണമാണ്.
ദൈവം :മൂന്നു കഷണം ആണെന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ടെടാ നായെ .

ഇതു പ്രവാചക നിന്ദയാണെന്ന് ആരോപിച്ചു പ്രൊഫസ്സര് ക്രൂശിക്കപ്പെട്ടു.എന്നാൽ പി.ടി .കുഞ്ഞു മുഹമ്മദ്‌ സംവിധാനം ചെയ്ത 'ഗർഷോം" എന്ന ചിത്രത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച "തിരക്കഥയുടെ രാഷ്ട്രീയം "എന്ന പുസ്തകത്തിൽ മാനസിക വിഭ്രാന്തിയുള്ള കഥാനായകൻ സ്വയം സംസാരിക്കുന്ന രംഗം ആണിത് .
തുടർന്ന് മത തീവ്രവാദികൾ വാളും പരിചയും ആയി രംഗത്ത് ഇറങ്ങി ,പോലീസ് ഇന്ത്യൻ ശിക്ഷ നിയമം 295 വകുപ്പ് പ്രകാരം മതത്തെ അപമാനിച്ചു എന്ന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു .പ്രൊഫ.ജോസഫ്‌ ഒളിവിൽ പോയി. ഒളിവിൽ പോയ പ്രൊഫസ്സറെ പുറത്തു കൊണ്ട് വരൻ മകനെ അറസ്റ്റ് ചെയ്തു മർദിച്ചു.പ്രൊഫസ്സർ കീഴടങ്ങി .2010 സെപ്റ്റംബർ 1 നു കോളേജ് അധികാരികൾ പ്രൊഫെസ്സരെ ജോലിയിൽ നിന്നും പുറത്താക്കി.

ദുരന്തങ്ങൾ പ്രൊഫെസ്സരെയും സലോമിയെയും വിട്ടൊഴിഞ്ഞില്ല.2010 ജൂലൈ 5 നു പള്ളിയിലേക്ക് പോയ ജോസെഫിനെ ഒരു കൂട്ടം SDPI മത തീവ്രവാദികൾ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കൈ പത്തി വെട്ടി മാറ്റുകയും ചെയ്തു .മാസങ്ങളോളം ആശുപത്രിയിൽ നരക യാതന അനുഭവിച്ചു .വീട്ടിലെത്തിയിട്ടും കൈയുടെ ചലന ശേഷി വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടി വന്നു ,ഈ ദുരിത പർവങ്ങളിൽ പ്രൊഫെസ്സർക്കു തങ്ങും തണലുമായി നിശബ്ദ സഹനത്തിന്റെ മാതൃകയായി സലോമി നില കൊണ്ടു.
ഭരണകൂടത്തിന്റെ നിലപാടും അത്യന്തം അപലപനീയം ആയിരുന്നു.പ്രൊഫെസ്സർക്കെതിരെ മത നിന്ദ ആരോപിക്കപ്പെട്ടപ്പോൾ ഒരു കൊടും ഭീകരൻ എന്ന പോലെയാണ് അവർ പ്രൊഫെസ്സരെ കൈകാര്യം ചെയ്തത്.അദ്ദേഹത്തിന്റെ വീടിനു പോലീസ് കാവൽ,വീടിന്റെ താക്കോൽ പോലീസിന്റെ കൈവശം എന്തിനേറെ പ്രൊഫെസ്സരുടെ വീട്ടിൽ ഒരു ഇല അനങ്ങണം എങ്കിൽ പോലും പോലീസിന്റെ അനുമദി വേണ്ടി വന്നു.തുടർന്ന് കോളേജ് അധികാരികളുടെ നിഷേധ സമീപനത്തിൽ ഇടപെടാൻ വിദ്യാഭ്യാസ വകുപ്പിന് സാധിക്കുമായിരുന്നു .എന്നാൽ അനാവശ്യ മൌനം ആലപിച്ചു നിഷ്ക്രിയർ ആകുകയാണ് ഭരണകൂടം ചെയ്തത്.
വർഷങ്ങളോളം നീണ്ട കേസും ,രോഗപീഡയും പ്രൊഫെസ്സരെയും കുടുംബത്തെയും വല്ലാതെ തളർത്തി.കോളേജ് അധികാരികൾ ,ക്രിസ്തീയ സഭ മേധാവികൾ ഇവർ സ്വീകരിച്ച കടുത്ത നിലപാട് ദുരിതങ്ങൾക്ക് ആക്കം കൂട്ടി.2013 നവംബർ 15 തൊടുപുഴ CJM കോടതി കേസിൽ പ്രൊഫെസ്സർ കുറ്റക്കാരൻ അല്ല എന്ന് കണ്ടെത്തി അദ്ദേഹത്തെ വെറുതെ വിട്ടു .എന്നിട്ടും ഈ മാർച്ച്‌ 31 നു വിരമിക്കാൻ ഇരുന്ന പ്രൊഫെസ്സരെ കോളേജ് അധികാരികൾ തിരിച്ചെടുത്തില്ല.പിരിച്ചു വിട്ട നാൾ മുതലുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകണം എന്നതാണ് കോളേജ് അധികാരികളെ പിൻതിരിപ്പിച്ചത് .സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പ്രൊഫെസ്സർക്കും കുടുംബത്തിനും ഇതു വലിയ ആഘാതം ആയി .തുടർന്ന് സലോമി സ്വന്തം ജീവിതം തന്നെ അവസാനിപ്പിച്ചു.

വിരോധാഭാസമായി സലോമിയുടെ ബലി ദാനത്തിനു പകരമായി കോതമംഗലം രൂപത കണ്‍ തുറന്നു കോളേജ് അധികാരികൾ പ്രൊഫെസ്സർ ജോസെഫിനെ ജോലിയിൽ തിരിച്ചെടുത്തു .ഈ സംഭവങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് പ്രതികരണ ശേഷി നഷ്ടപ്പെട്ടു മതത്തിനും രാഷ്ട്രീയത്തിനും വേണ്ടി മാത്രം ജീവിക്കുന്ന ഒരു സമൂഹത്തിലേക്കാണ്‌ .മനുഷ്യത്വവും മൂല്യങ്ങളും നഷ്ടപ്പെട്ട നിഷ്ക്രിയ സമൂഹം സലോമിയുടെ മരണത്തിനു ഉത്തരവാദികൾ ആണ് .

Wednesday 19 March 2014

മരിക്കാനുള്ള അവകാശത്തിനായുള്ള നിയമ യുദ്ധം ..........

       മരിക്കാനുള്ള അവകാശത്തിനായുള്ള നിയമ യുദ്ധം ..........

                                    ദയാവധം അഥവാ Euthanasia എന്നും നിയമപരവും ധാർമികവും ആയി കുഴക്കികൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് . ജീവിതത്തിലേയ്ക് തിരിച്ചു വരാൻ ആകാത്ത വിധം രോഗാതുരർ ആയവരെ മരിക്കാൻ അനുവദിക്കുന്നതാണ് ദയാവധം.മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപാലത്തിൽ വേദനയുടെ സമുദ്രത്തിൽ ആഴ്ന്നു കേഴുന്ന മനുഷ്യ ജീവികളോടുള്ള കരുണ കാണിക്കലാണ്‌ അവരെ രക്ഷപെടുത്തലാണ് ദയാവധം എന്നാണ് ദയാവധത്തെ അനുകൂലിക്കുന്നവരുടെ വാദം.ജീവൻ രക്ഷാമരുന്നുകളുടെയും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്താൽ ജീവൻ നില നിറുത്തുന്നത് അധാർമ്മികം ആണെന്ന് അവർ വാദിക്കുന്നു.എന്നാൽ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21 വകുപ്പും നീതി വ്യവസ്ഥയും ഉറപ്പു നൽകുന്നെന്നും അത് ലംഘിക്കാൻ ആര്ക്കും അവകാശം ഇല്ലെന്നും മറുപക്ഷം.ഇതിനിടയിൽ അഭിപ്രായം പറയാൻ പോലും കെല്പില്ലാതെ കേഴുന്ന മരണം കാത്ത് കിടക്കുന്ന കുറെ മനുഷ്യജീവികൾ.
                                       ലോകത്ത് വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ ദയാവധം അനുവദിച്ചിട്ടുള്ളൂ.നെതെർലാന്റ് ആണ് ലോകത്ത് ആദ്യമായി ദയാവധം അനുവദിച്ചത് .തുടർന്ന് ബെൽജിയം,സ്വിറ്റ്സെർലന്റ് തുടങ്ങി പല രാജ്യങ്ങളും ദയാവധത്തെ അനുകൂലിച്ചു.മിക്ക രാജ്യങ്ങളിലും ദയാവധത്തെ സംബന്ധിച്ച് വ്യക്തമായ മാർഗരേഖകളുണ്ട്.
ഇന്ത്യയിൽ ദയാവധം അനുവദിക്കണമെന്ന ആവശ്യം പല തവണ ഉയരുകയും പരമോന്നത കോടതിയുടെ പരിഗണനയിൽ എത്തുകയും ചെയ്തിട്ടുണ്ട് .എന്നാൽ ദയാവധത്തിന് എതിരായാണ് നീതി പീഠം നിലയുറപ്പിച്ചിരുന്നത് .

                                      ദയാവധം ഉയർത്തുന്ന ഏറ്റവും പ്രധാന നിയമ പ്രശ്നം ജീവിക്കാനുള്ള അവകാശത്തിൽ മരിക്കാനുള്ള അവകാശം കൂടി ഉൾപെട്ടിരിക്കുന്നോ എന്നുള്ളതാണ് .1994 ലെ രത്തിനം V യുണിയൻ ഓഫ് ഇന്ത്യ എന്നാ കേസിൽ ജീവിക്കാനുള്ള അവകാശത്തിൽ മരിക്കാനുള്ള അവകാശം കൂടി ഉൾപെട്ടിരിക്കുന്നു എന്ന് സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി .തുടർന്ന് 1996 ൽ ഗ്യാൻ കൗർ V സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിൽ രത്തിനം കേസ് over rule ചെയ്തു ജീവൻ കൊടുക്കാൻ പറ്റില്ല അതിനാൽ ജീവൻ എടുക്കാനും പറ്റില്ല എന്നും അതിനാൽ ജീവിക്കാനുള്ള അവകാശത്തിൽ മരിക്കാനുള്ള അവകാശം ഉൾപെട്ടിട്ടില്ല എന്ന് വ്യക്തമാക്കുകയുണ്ടായി. ദയാവധത്തിനു എതിരായിട്ടുള്ള ഒരു നിയമ പ്രശ്നമായി ഇതു നിലനിൽകുന്നു.
                                         ഇന്ത്യയിൽ ദയാവധം സംബന്ധിച്ച് വളരെയധികം വാർത്ത‍ പ്രാധാന്യം നേടിയ കേസ് ആണ് അരുണ ഷാൻ ബാഗ്‌ കേസ് .പിങ്കി വിരാനി എന്ന പത്ര പ്രവർത്തക "അരുണയുടെ കഥ " എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം തന്നെ വളരെ വാർത്ത‍ പ്രാധാന്യം നേടിയിരുന്നു .ബോംബെ King Edward Memorial ഹോസ്പിറ്റലിൽ നേഴ്സ്
ആയിരുന്ന അരുണ ഷാൻ ബാഗ്‌. 1973 നവംബർ 27 തീയതി വൈകുന്നേരം ജോലി കഴിഞ്ഞു പോകാനൊരുങ്ങിയ അരുണയെ ഹൊസ്പിറ്റലിലെ ഒരു ജീവനക്കാരൻ ബലാൽസംഗത്തിന് ശ്രമിക്കുകയും ഇതിനിടെ പട്ടി ചങ്ങല ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തതിനെ തുടർന്ന് അബോധാവസ്ഥയിലായ അരുണ പിന്നീടിന്നു വരെ സ്വബോധാത്തിലെക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങി വന്നിട്ടില്ല .ചങ്ങല മുറുകിയതിനെ തുടർന്ന് തലച്ചോറിലേക്കുള്ള oxygen വരവ് നിലച്ചതിനെ തുടർന്നാണ് അവരുടെ തലച്ചോർ എന്നെന്നേക്കുമായി പ്രവർത്തനരഹിതമായത് . തുടർന്ന് ഹോസ്പിറ്റൽ അധികാരികൾ അരുണയുടെ സംരക്ഷണം ഏറ്റെടുക്കുകയും ആയതു ഇന്നും തുടർന്ന് വരികയും ചെയ്യുന്നു.ഇതിനിടയിൽ 2011 ൽ അരുണയുടെ കഥ എഴുതിയ പിങ്കി വിരാനി അരുണയുടെ ജീവൻ നില നിറുത്തുന്നത് മൂക്കിലൂടെ ദ്രവ രൂപത്തിൽ നൽകുന്ന ആഹാരത്തിൽ കൂടി ആണെന്നും ആകയാൽ അരുണയ്ക് നൽകുന്ന സപ്പോർട്ട് ആയ ആഹാരം നിറുത്തി ദയാവധം സാധ്യമാക്കണം എന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു.
                                              സുപ്രീം കോടതി ഈ കേസിൽ ദയാവധത്തിന്റെ എല്ലാ തലങ്ങളും വിശദമായി പരിശോധിച്ചു.ദയാവധം പ്രധാനമായും 4 തരമുണ്ട്
1.സക്രിയ ദയാവധം (Active Euthanesia ) .
2.നിഷ്ക്രിയ ദയാവധം (Passive Euthanesia ).
3.സ്വമേധയ ഉള്ള ദയാവധം(Voluntary Euthanesia ).
4.സ്വമേധയ അല്ലാത്ത ദയാവധം (Involuntary Euthanesia ).
                                             സക്രിയ ദയാവധം (Active Euthanesia ) നിയമ വിരുദ്ധവും ഇന്ത്യൻ ശിക്ഷ നിയമം 302 അല്ലെങ്കിൽ 304 വകുപ്പുകൾ പ്രകാരം കുറ്റകരവുമാണ് ,എന്നാൽ ജീവൻ രക്ഷാ മരുന്നുകളോ ,ഉപകരണങ്ങളോ മാറ്റുന്നത് വഴി മരണം സംഭവിക്കുന്ന നിഷ്ക്രിയ ദയാവധം നിയമങ്ങൾക്ക് എതിരല്ല .എങ്കിലും മാർഗ രേഖകൾ അനുസരിച്ചേ ഇതും അനുവദനീയം ആകുകയുള്ളൂ.അരുണയുടെ കേസിലും നിഷ്ക്രിയ ദയാവധം അനുവദിക്കുകയും സക്രിയ ദയാവധത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.ഈ വിധി ന്യായം ദയാവധത്തെ കുറിച്ച് വ്യക്തമായ ധാരണകൾ നൽകാതെ കുറെ അവ്യക്തതകൾ അവശേഷിപ്പിക്കുകയുണ്ടായി .
                                                         തുടർന്ന് ദയാവധം സംബധിച്ച് വ്യക്തമായ നിയമാവലികൾ ഉണ്ടാക്കണമെന്നും ജീവൻ രക്ഷാ മരുന്നുകളുടെയും ,ഉപകരണങ്ങളുടെയും സഹായത്താൽ മാത്രം ജീവൻ നില നിറുത്തുന്നവർക്ക് ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു Common Cause എന്ന NGO സുപ്രീം കോടതിയെ സമീപിച്ചു.അത് പോലെ തന്നെ തിരിച്ചു വരാൻ ആകാത്ത വിധം രോഗാതുരൻ ആണെന്ന് മനസ്സിലാക്കുന്ന രോഗി സ്വബോധത്തിൽ ഒരു വിൽ പത്രം തയ്യാറാക്കി അതിൽ ദയാവധം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാൽ ആയത്‌ അനുവദിക്കണമെന്നും ഈ കേസില ഹർജിക്കാർ വാദിച്ചു .എന്നാൽ ദയാവധം ഇന്ത്യം മൂല്യങ്ങൾക്ക് എതിരാണെന്നും ധാർമ്മികമായി ഭാരത സംസ്കാരം ദയാവധം അംഗീകരിക്കുന്നില്ലെന്നും ദയാവധം അംഗീകരിക്കുന്നത്‌ ആത്മഹത്യ അനുവദിക്കുന്നതിന് തുല്യമാണെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ വാദിച്ചു.അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിൽ അന്തസ്സായി മരിക്കാനുള്ള അവകാശവും ഉൾപ്പെട്ടിരികുന്നു എന്നൊരു സുപ്രധാന കണ്ടെത്തൽ നടത്തി കോടതി ഈ കേസിൽ.എന്നാൽ ഭരണഘടനാ പരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ തീരുമാനം എടുക്കാനാവില്ല എന്ന് കണ്ടെത്തി ചീഫ് ജസ്റ്റിസ്‌ സദാശിവം ഉൾപ്പെട്ട മൂന്നംഗ ബെഞ്ച്‌ കേസ് ഭരണഘടനാ ബെഞ്ചിനു റെഫർ ചെയ്തു .
                                                          വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം ആണിത് .അല്ലെങ്ങിൽ നിയമത്തിൻറെ പിൻബലത്തിൽ വൃദ്ധ ജനങ്ങളും അശരണരും കൊല ചെയ്യപ്പെടുന്നതിനുള്ള ഒരു ലൈസൻസ് ആയി ദയാവധം ദുരുപയോഗിക്കപ്പെടും .എക്കാലവും വൈദ്യശാസ്ത്രത്തിനും നിയമത്തിനും ഉത്തരം കിട്ടാത്ത സമസ്യയായി തുടരുന്ന ദയാവധം സംബധിച്ച് വ്യക്തമായ ഒരു ഉത്തരം ഭരണഘടനാ ബെഞ്ചിൽ നിന്നും പ്രതീക്ഷിച്ച്‌ ഇരിക്കുകയാണ് നാമിപ്പോൾ.സമൂഹത്തിന്റെ മൂല്യബോധവും ,ധാർമികതയും സൃഷ്ടിക്കുന്ന എതിർപ്പുകൾ അതി ജീവിച്ച്‌ മാനുഷികമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. .

Wednesday 12 February 2014

സി ബി .ഐ കൂട്ടിലടച്ച തത്തയോ ??
                                                  സി.ബി.ഐ. ഡയറി കുറിപ്പ് സിനിമ കണ്ടവരുടെ മനസ്സിൽ സേതു രാമയ്യരും സി.ബി.ഐ യും അമാനുഷിക പരിവേഷത്തോടെ സ്ഥാനം പിടിച്ചു,കുറ്റാന്വേഷണത്തിന്റെ അവസാന വാക്കായി സി.ബി.ഐ . സിനിമയും മാധ്യമങ്ങളും കൈക്കൂലികാരും അഴിമതിക്കാരും കഴിവ് കെട്ടവരുമായി ചിത്രീകരിക്കപ്പെട്ട സാധാരണ പോലീസ് സേനയിൽ നിന്നുള്ള രക്ഷകരായി മാറി സാധാരണ ജനങ്ങൾക്ക് സി.ബി.ഐ. ലോക്കൽ പോലീസിൻറെ നീതി പൂർവ്വമായ അന്വേഷണങ്ങളെ പോലും അവഗണിച്ചു സി.ബി.ഐ അന്വേഷണത്തിന് മുറവിളി കൂട്ടാൻ തുടങ്ങി അവർ,
                                   സി.പി.എം സംസ്ഥാന സെക്രട്ടറിയും പാർട്ടിയുടെ ശക്തി സ്രോതസും ആയ സഖാവ് പിണറായി വിജയൻറെ പാർലമെന്ററി രാഷ്ട്രീയ ജീവിതത്തിനെ വനവാസത്തിലേക്ക് നയിക്കാൻ കഴിഞ്ഞു ലാവലിൻ കേസിൽ അദ്ദേഹത്തിന് എതിരെയുള്ള സി,ബി,ഐ അന്വേഷണം .എന്നാൽ 15 വർഷങ്ങൾക് ശേഷം കോടതി പിണറായി വിജയനെ വെറുതെ വിടുകയുണ്ടായി .ഐ .എസ്,ആർ,ഓ ചാരക്കേസിൽ നടത്തിയ സി.ബി .ഐ അന്വേഷണം പിന്നീട് തെറ്റാണെന്ന് തെളിയുകയും ഈ സംഭവം അന്വേഷണ ഉത്തരവിട്ട കേരളം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയും രാഷ്ട്രീയ ഭീഷ്മാചാര്യനും ആയ ശ്രി.കെ .കരുണാകരന്റെ സജീവ രാഷ്ട്രീയ ജീവിതത്തെ അർദ്ധവിരാമത്തിൽ എത്തിച്ചു . ഇങ്ങനെ സി.ബി .ഐ എന്ന പേടി സ്വപ്നത്തിനു മുന്നിൽ പൊതു ജീവിതം അടിയറ വയ്ക്കപെട്ട നിരവധി ഭരണാധികാരികൾ.
                                          രാഷ്ട്രീയ രംഗത്ത് സി.ബി.ഐ യുമായി ബന്ധപെട്ട ഏറ്റവും പുതിയ വാർത്ത‍ അന്തരിച്ച ശ്രീ ,ടി. പി.ചന്ദ്ര ശേഖരന്റെ വിധവ രമ അദ്ദേഹത്തിന്റെ വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സി,ബി,ഐ യെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ നിരാഹാര സമരമാണ്.
ഇന്ത്യ മുഴുവനുള്ള കാര്യമെടുത്തൽ 2G സ്പെക്ടറും കേസ് ,കല്കരി പാടങ്ങളുടെ ഖനനാനുമതി കേസ് തുടങ്ങി സമ്പദ് വ്യവസ്ഥയെ തന്നെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന അഴിമതികൾ സി.ബി.ഐ യുടെ അന്വേഷണത്തിലാണ് .എന്നാൽ ഇത്തരം കേസുകൾ കേസുകൾ അന്വേഷിക്കുമ്പോൾ സാമ്പത്തിക ശക്തികൾക്കു മുന്നിൽ സി.ബി.ഐ വെറും കടലാസ് പുലിയും കളിപ്പാവയും ആയി മാറുന്നു. കല്ക്കരി പാടങ്ങളുടെ ഖനനാനുമതി സംബധിച്ച് സുപ്രീം കോടതിയിൽ നിലവിലിരിക്കുന്ന കേസിൽ ജസ്റ്റിസ്‌ ആർ .എം .ലോധ "സി.ബി.ഐ തൻറെ യജമാനൻറെ ഭാഷയിൽ മാത്രം സംസാരിക്കുന്ന കൂട്ടിലടച്ച തത്ത എന്ന് സി.ബി.ഐ യെ നിഷിധമായ ഭാഷയിൽ വിമർശിച്ചിരുന്നു.നിരവധി യജമാനൻമാർ ഉള്ള സി.ബി.ഐ യ്ക്ക് കടിഞ്ഞാണില്ലാത്ത അധികാരങ്ങൾ നൽകാൻ സാധ്യമല്ല എന്നും കോടതി വ്യക്തമാക്കുക ഉണ്ടായി.
                                                     ഇപ്രകാരം സുപ്രീം കോടതി ഉൾപ്പെടെയുള്ള രാജ്യത്തെ കോടതികൾ സി.ബി.ഐ ക്ക് എതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യൻ നീതി ന്യായ ചരിത്രത്തിലെ നാഴിക കല്ലായ ഒരു വിധി ന്യായം 06.11.2013 ൽ ഗൗഹട്ടി ഹൈ കോടതി പുറപ്പെടുവിച്ചത് .നവേന്ദ്ര കുമാർ V യുണിയൻ ഓഫ് ഇന്ത്യ (WA NO.119 OF 2008 ) എന്ന കേസിൽ ജസ്റ്റിസ്‌ I.A അൻസാരി ,ജസ്റ്റിസ്‌ ഇന്ദിര ഷാ എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ച്‌ സി.ബി.ഐ യുടെ നിയമ സാധുതയെ ചോദ്യം ചെയ്തു സമർപ്പിച്ച റിട്ട് ഹർജി അനുവദിച്ചതിനെ തുടർന്ന് സി.ബി.ഐ തന്നെ ഇല്ലാതെ ആകുകയുണ്ടായി.പ്രസ്തുത വിധി ന്യായത്തിന് എതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ ചരിത്രത്തിൽ ആദ്യമായി ചീഫ് ജസ്റ്റിസ്‌ തന്റെ വസതിയിൽ വച്ച് വാദം കേട്ട് സ്റ്റേ അനുവദിക്കുകയുണ്ടായി .ഇതു തന്നെ ഈ വിധി ന്യായത്തിന്റെ ഗൌരവത്തിനു ആക്കം കൂട്ടുന്നു
സി.ബി.ഐ രൂപീകരിച്ചിരിക്കുന്നത് 1946 ലെ ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരം 01.04.1963 ൽ പുറപ്പെടുവിച്ച ഒരു വിജ്ഞാപനം വഴിയാണ്. അല്ലാതെ സി.ബി.ഐ രൂപീകരിക്കാൻ പാർലമെന്റ് പാസ്സാക്കിയ ഒരു നിയമമോ യാതൊരു നിയമാവലികളോ ഇല്ല.01.04.1963 യിലെ വിജ്ഞാപനം ആകട്ടെ പ്രസിഡന്റിന്റെ അനുമതി പോലും ഇല്ലാത്തതാണ് .ആകയാൽ സി.ബി.ഐ യെ ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റബ്ലിഷ്മെന്റ് ആക്ടിന്റെ ഭാഗമോ ഓർഗനോ അല്ല എന്ന് പറയാൻ പറ്റില്ല എന്ന് കോടതി വ്യക്തമാക്കുകയുണ്ടായി .കൂടാതെ ഈ നിയമത്തിൽ എവിടെയും സി.ബി.ഐ എന്ന വാക്ക് ഉപയോഗിച്ച് കാണുന്നില്ല.
                                                                        ഭരണഘടനാ എഴാം ഷെഡ്യൂൾ അനുസരിച്ച് ഭരണ സംവിധാനത്തിനായി മൂന്നു ലിസ്റ്റുകൾ രൂപീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേന്ദ്ര സർക്കാരിന് നിയമ നിർമ്മാണം സാധ്യമാകുന്നത് യുണിയൻ ലിസ്റ്റിലും സംസ്ഥാന സർക്കാരിന് നിയമ നിർമ്മാണം സാധ്യമാകുന്നത് സ്റ്റേറ്റ് ലിസ്റ്റിലും രണ്ടു പേർക്കും നിയമ നിർമ്മാണം സാധ്യമാകുന്നത് കണ്‍കറന്റ്‌ ലിസ്റ്റിലും ഉൾപ്പെടുത്തിയിരിക്കുന്നു.പോലീസ് സംവിധാനം സ്റ്റേറ്റ് ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .ഇപ്രകാരം സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡൽഹി പോലീസ് സംവിധാനത്തിന്റെ കീഴിൽ രൂപീകരിച്ചിരിക്കുന്ന സി.ബി.ഐ എങ്ങനെ രാജ്യ വ്യാപകമായി പ്രവർത്തിക്കും? എങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തും ? ഇത്തരം കാതലായ ഒരു കൂട്ടം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാരും സി.ബി.ഐ യും ഉത്തരവാദികൾ ആണ് .
                                                                                  യുണിയൻ ലിസ്റ്റിൽ എട്ടാം എൻട്രി( 8 Entry ) യിൽ പറയുന്ന പ്രകാരം ഉള്ള ഒരു Central Bureu of Intelligence and Investigation ആയി സി.ബി.ഐ യെ കണക്കാക്കിയാലും ലോക്കൽ പോലീസിനുള്ള അധികാരങ്ങൾ സി.ബി.ഐ ക്ക് നൽകാനോ ക്രിമിനൽ നടപടി നിയമം (CrPC ) പ്രകാരം അന്വേഷണം (Investigation ) നടത്താനോ കഴിയില്ല .കൂടി പോയാൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തെ (Invesigation ) സഹായിക്കാനായി enquiry നടത്താം.അല്ലാതെ എങ്ങനൊക്കെ വ്യക്യാനിച്ചാലും കുറ്റാന്വേഷണത്തിന് ഉള്ള യാതൊരു അധികാരങ്ങളും സി.ബി.ഐ ക്ക് നൽകിയിട്ടില്ല .
                                                                                      നിയമപരം ആയി വിശകലനം ചെയ്‌താൽ സംസ്ഥാനാന്തര അന്വേഷണം നടത്താൻ അധികാരമുള്ള ഏജൻസി ആയി സി.ബി.ഐ യെ കണക്കാക്കാൻ കഴിയില്ല . രൂപ്പീകരിച്ചു 50 വര്ഷങ്ങള്ക്ക് ശേഷം ഡൽഹിയിൽ 186 കോടി രൂപ വില മതിക്കുന്ന 11 നില മന്ദിരം ആസ്ഥാനം ആക്കി പ്രവര്ത്തിച്ചു വരുന്ന ഇന്ത്യയുടെ ഫെദരൽ (Federal ) കുറ്റാന്വേഷണ ഏജൻസി എന്ന് അവകാശപ്പെടുന്ന സി.ബി.ഐ ക്ക് നിയമ സാധുത ഇല്ല എന്ന് കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കുറ്റാന്വേഷണത്തിന് ഒരു ഫെദരൽ (Federal ) സംവിധാനം ഇല്ല എന്നുള്ളത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആയ ഇന്ത്യയുടെ നിലനിൽപ്പിനു തന്നെ ഭീഷണി ആയി മാറുന്നു . ഇത്തരം അടിസ്ഥാനപരമായ അനാസ്ഥകൾ വിരൽ ചൂണ്ടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെയും നിയമ വ്യവസ്ഥയുടെയും
ഗുരുതരമായ വീഴ്ച്ചയിലേക്ക് ആണ് .
                                                   ഗൗഹട്ടി ഹൈകോടതിയുടെ മുകളിൽ പരാമർശിക്കപ്പെട്ട വിധി ന്യായം എപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിൽ ആണ് . രാജ്യ സുരക്ഷയുടെയും രാജ്യത്തിന്റെ നില നിൽപ്പിനെയും മുൻനിറുത്തി നീതിപൂർവ്വം ആയ ഒരു പരിഹാരം നിർദേശിക്കാൻ സുപ്രീം കോടതിക്കാകട്ടെ എന്ന് പ്രത്യാശിക്കാം. 










































































.

Friday 7 February 2014

       നീതിയുടെ വാതിൽ തുറക്കപ്പെടുന്നതും കാത്ത്  .........

                ഇന്ദിര ഗാന്ധിയുടെ കൊലപാതകം ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത അദ്യായം  എഴുതി ചേർത്തു.രാജ്യത്തിൻറെ ഭരണാധികാരി സ്വന്തം അംഗ രക്ഷകരാൽ കൊല ചെയ്യപ്പെടുക തീർത്തും അവിശ്വസനീയം ആയി തോന്നി.തുടർന്ന് കൊലയാളികൾ സിക്കുകാർ ആയതിനാൽ  ഇൻഡ്യയിൽ ആകമാനം സിക്കുകാർ വേട്ടയാടപ്പെട്ടു.രാജിവ് ഗാന്ധിയുടെ ദാരുണ മരണം മറ്റൊരു കറുത്ത ആദ്യായമായി ഇന്ത്യയുടെ ചരിത്രത്തെ ലജ്ജിപ്പിച്ചു .1991 മെയ്‌ 21 നായിരുന്നു രാജിവ് ഗാന്ധി ബെൽറ്റ്‌ ബോംബിനു ഇരയായത് .തുടർന്ന് കേസ് അന്വേഷണത്തിനായി Special  Investigation Team (  SIT) രൂപീകരിച്ചു .1992 മെയ്‌ മാസം 41 തമിഴർക്കെതിരെ കുറ്റം ചുമത്തി കുറ്റപത്രം സമര്പ്പിച്ചു .അതിൽ പ്രതി പട്ടികയിൽ 26 ആയി 19 കാരനായ പേരറിവാളൻ ചേര്ക്കപ്പെട്ടു .Electronics  and Telecommunications ഡിപ്ലോമക്കാരനായ ഈ യുവാവിനെ കൊലക്കുപയൊഗിച ബെൽറ്റ്‌ ബോംബിന്റെ സൂത്രധാരനായി ചിത്രീകരിക്കപ്പെട്ടു .എന്നാൽ രണ്ടു ഒൻപതു വോൾട്ട് ബാറ്ററി സെല്ലുകൾ വാങ്ങി എന്ന ഒരു അപരാധമെ ഈ യുവാവ്‌ ചെയ്തിട്ടുള്ളൂ .
              അച്ഛനും അമ്മയും അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ആവശ്യ പ്രകാരം പേരറിവാളനെ CBI അന്വേഷണ സംഘത്തിനു കൈ മാറി .പിന്നീടു കഴിഞ്ഞ 22 വർഷങ്ങൾ പേരറിവാളൻ പുറം കണ്ടിട്ടില്ല .അതിക്രൂരമായ പീഡനങ്ങൾ ഏറ്റു വാങ്ങിയ പേരറിവാളൻ ഇതിനിടയിൽ എപ്പോഴോ പോലീസുകാർ നീട്ടിയ വെള്ള പേപ്പർകളിൽ ഒപ്പ് വച്ചു. പിന്നീടത്‌ TADA നിയമ പ്രകാരമുള്ള കുറ്റ സമ്മത മൊഴികളായി കോടതിയിൽ സമര്പ്പിക്കപ്പെട്ടു.പേരറിവാളനെതിരെ ഉള്ള ശക്തമായ തെളിവായി CBI യും കോടതിയും കണക്കിലെടുത്തതും ഈ കുറ്റസമ്മത മൊഴിയാണ് .എന്നാൽ പേരറിവാളൻ പറയാത്തത് താൻ മൊഴിയിൽ എഴുതി ചേർതെന്നും ബാറ്ററി വാങ്ങി എന്ന് മാത്രമേ പേരറിവാളൻ പറഞ്ഞിട്ടുല്ലുവെന്നും എന്നാൽ ഈ മൊഴിയെ ബോംബ്‌ നിർമ്മിക്കാനായി ബാറ്ററി വാങ്ങി നല്കി എന്ന് താൻ എഴുതി ചേർത്തതാണ് എന്നൊരു കുമ്പസാരവുമായി CBI Dysp  ആയിരുന്ന ത്യാഗരാജൻ മാധ്യമങ്ങൾക് മുൻപിലെത്തി. പേരറിവാളന്റെ ജീവിതത്തെകുറിച്ച് "Uyirvali -Sakkiyadikkum  Satham "എന്ന ഡോക്യുമെന്ററിയിൽ ആണ് ത്യാഗരാജൻ തന്റെ വെളിപ്പെടുത്തലുകൾ നടത്തിയത് . TADA നിയമം 15(1) വകുപ്പനുസരിച്ച് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതിൽ പാളിച്ചകലുണ്ടെന്നു ത്യാഗരാജൻ വ്യക്തമാക്കി .സിസ്റ്റർ അഭയ കൊലപാതകം ആത്മഹത്യ എന്നെഴുതി തള്ളി  കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ത്യാഗരാജൻ .
                     ഈ കേസിലെ മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായ രഘൂത്തമൻ നടത്തിയ വെളിപ്പെടുത്തലുകളും ചിന്തനീയമാണ്. കേസിലെ സുപ്രധാന തെളിവായ സംഭവത്തിന്റെ വീഡിയോ ടേപ്പ് നഷ്ടപ്പെട്ടു എന്ന അന്വേഷണ സംഘത്തിന്റെ പരാമർശം സംശയം ഉളവാക്കുന്നതാണ് എന്ന് രഘൂത്തമൻ പറയുകയുണ്ടായി ,ഇതിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ കാർത്തികെയനോട് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന് രഘൂത്തമൻ വ്യക്തമാക്കുകയുണ്ടായി .തുടർന്ന് ഈ കേസിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടെന്നും ഈ കേസിലെ പ്രതികൾക് വധ ശിക്ഷ കുറച്ചു നൽകിയാൽ ഈ ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനായിരിക്കും എന്നും അദ്ദേഹം പ്രസ്താവിക്കുക ഉണ്ടായി .
              ത്യാഗരാജൻ ,രഘൂത്തമൻ ഇവരുടെ വെളിപ്പെടുതലുകളോട് ചേർത്തു വായിക്കാവുന്ന മറ്റൊരു പ്രധാന സംഭവം ആണ് അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന മോഹൻരാജിന്റെ രാജി.ഈ കേസിൽ പിടി  കൂടിയവരല്ല കേസിലെ പ്രധാന പുള്ളികൾ എന്നായിരുന്നു മോഹൻരാജിന്റെ വാദം.ക്രൂരമായ മർധന മുറകളിലൂടെയാണ്‌ പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ കൊണ്ട് കുറ്റ സമ്മതം നടത്തിപ്പിച്ചതെന്ന ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടി മോഹൻരാജ് നടത്തുക ഉണ്ടായി .കുറ്റബോധം കൊണ്ട് ജോലി തന്നെ ഉപേക്ഷിച്ചു നീതിക്കായുള്ള കുറ്റരോപിതരുടെ പോരാട്ടത്തിൽ പങ്കാളി ആയി മാറി മോഹൻരാജ്.
                     രാജിവ് ഗാന്ധി വധം അന്വേഷിക്കാനായി ജെയിൻ കമ്മീഷൻ ,വർമ്മ കമ്മീഷൻ എന്നീ രണ്ടു അന്വേഷണ കമ്മീഷനുകൾ നിയോഗിക്കപ്പെടുകയുന്ടായി .ഇതിൽ ജെയിൻ കമ്മീഷൻ രാജിവ് വധത്തിനു പുറകിലെ രഹസ്യങ്ങൾ അനാവരണം ചെയ്യാനായി നിയോഗിക്കപ്പെട്ടതാണ്‌.ജസ്റ്റിസ്‌ ജെയിൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ കരുണാനിധി ,ചന്ദ്രസ്വാമി തുടങ്ങിയ വമ്പൻ സ്രാവുകൾ ഉൾപ്പെട്ടിരുന്നു.എന്നാൽ ചന്ദ്രസ്വാമി,കരുണാനിധി ഇവരെ അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കൽ പോലും ചോദ്യം ചെയ്തിട്ടില്ല .
            തുടർന്ന് അധികാരത്തിൽ ഏറിയ BJP സർക്കാർ വധത്തിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ട് വരുന്നതിനായി 1998 മെയ്‌ 2 തീയതി ബഹു മുഖ നിരീക്ഷണ സമിതി (MDMA-Multi Disciplinary Monitoring Agency ) രൂപീകരിച്ചു . 40 ഓളം ഓഫീസർമാർ ഈ സമിതിക്കു   കീഴിൽ ജോലി നോക്കി വരുന്നു .പ്രതികളുടെ വിദേശ ബന്ധം പരിശോധിക്കാനായി ഉദ്യോഗസ്ഥന്മാർ 15 വിദേശ യാത്ര നടത്തി. 2009 വരെ 15 കോടി രൂപയാണ് ഈ വെള്ളാന സമിതി ചിലവാക്കിയത് .രണ്ടു വർഷത്തേക്ക് രൂപീകരിച്ച പ്രസ്തുത സമിതി 12 തവണ കാലാവധി പുതുക്കി നൽകിയെങ്കിലും നാളിതു വരെ കണ്ടെത്തലുകൾ ഒന്നും നടത്തിയിട്ടില്ല എന്നത് ഒരു നഗ്ന ദുഃഖ സത്യം ആണ് .
                    ഇത്തരത്തിൽ ഗുരുതരമായ അന്വേഷണ പാളിച്ചകൾ ഉള്ള കേസിൽ ക്രിമിനൽ നിയമ സംഹിതയുടെ അടിസ്ഥാന തത്ത്വങ്ങൾ  പോലും കാറ്റിൽ പറത്തി കൊണ്ടാണ് പ്രതികൾക്ക്‌ വധ ശിക്ഷ വിധിച്ചത്.ഈ കേസിൽ വധ ശിക്ഷ ശരി വച്ച സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ തലവനായ ജസ്റ്റിസ്‌ കെ .ടി .തോമസ്‌ 22 വര്ഷം വൈകിയ വേളയിൽ വധ ശിക്ഷ നടപ്പാക്കൽ ഭരണഘടന വിരുദ്ധം ആണെന്നും അത് വധ ശിക്ഷയും ജീവപര്യന്തവും ചേർന്ന് ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഇല്ലാത്ത ഒരു മൂന്നാം തരം ശിക്ഷ ആയിരിക്കും എന്നും ഒരു കുറ്റത്തിന് രണ്ടു ശിക്ഷ നൽകാൻ നിയമം അനുവദിക്കുന്നില്ല എന്നും വ്യക്തമാക്കുകയുണ്ടായി .പ്രമുഖ നിയമജ്ഞനും വിരമിച്ച സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ്‌ വി .ആർ.കൃഷ്ണ അയ്യർ ഈ കേസിൽ വധ ശിക്ഷ ആവശ്യമില്ല എന്നും സംശയത്തിന്റെ ആനുകൂല്യം നല്കി വധ ശിക്ഷ ഒഴിവാക്കണം എന്നും പ്രസ്താവിക്കുക ഉണ്ടായി.
                       എന്നാൽ നിയമത്തിന്റെ വാതിലുകൾ പേരറിവാളനു മുന്നിൽ അടഞ്ഞു തന്നെ കിടന്നു.പ്രസിഡന്റിനു നൽകിയ ദയ ഹർജിയും നിരസിക്കപ്പെട്ടു.വീണ്ടും തൂക്കു കയറിന്റെ നിഴലിൽ ജീവിതം തള്ളി നീക്കാൻ പേരറിവാളൻ നിര്ബന്ധിതനായി .ഈ നീണ്ട 22 വർഷവും മകനെതിരെയുള്ള   അനീതിക്കെതിരെ പോരാടി കൊണ്ടിരുന്ന പേരറി വാളന്റെ അമ്മ അര്പ്പുത അമ്മാൾ നീതി ദേവത കണ്‍ തുറക്കും എന്ന പ്രത്യാശയോടെ തന്നെ പോരാട്ടം തുടർന്ന് കൊണ്ടിരുന്നു .മകന്റെ തലയ്ക്ക് മുകളിൽ തൂങ്ങുന്ന തൂക്കുകയർ ഒഴിവാക്കാനായി നീതി പീഠങ്ങൾക് മുന്നിൽ അവർ പതറാതെ പോരാടി കൊണ്ടിരുന്നു.
                   സുപ്രീം കോടതി ശത്രുഘ്നൻ ചൌഹാൻ V യുണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ ഇപ്പോൾ ജയിലിൽ വധ ശിക്ഷ കാത്തു കിടക്കുന്ന 15 കുറ്റവാളികളുടെ വധ ശിക്ഷ ഇളവു ചെയ്തു .ദയ ഹർജി പരിഗണിക്കാൻ ഉള്ള കാലതാമസം ഭരണഘടന അനുശാസിക്കുന്ന ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം ആണെന്നും വധ ശിക്ഷ കുറച്ചു നൽകണമെന്നും സുപ്രീം കോടതി തീർപ്പ് കല്പിക്കുക ഉണ്ടായി.ഈ വിധി ന്യായം പേരറിവാളനും അർപ്പുത അമ്മളിനും മുന്നിൽ നീതിയുടെ വാതിലുകൾ തുറക്കപ്പെടാൻ ഇടയാക്കും എന്ന് പ്രത്യാശിക്കുന്നു.
              എന്തിനെന്നു അറിയാതെ വാങ്ങി നൽകിയ ഒരു ബാറ്ററി ആണ് പേരറിവാളന്റെ ജീവിതം തകർത്തത്‌.സംശയാതീതമായി കുറ്റം തെളിയിക്കപ്പെടനമെന്നും ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും ഉള്ള ക്രിമിനൽ നിയമ സംഹിതയുടെ സുവർണ്ണ പ്രമാണങ്ങൾക്ക് പോലും കോട്ടം സംഭവിച്ചു ഈ കേസിൽ .സത്യത്തിനും അസത്യത്തിനും ഇടയിൽ പേരറിവാളൻ ഹോമിച്ചത് തന്റെ യുവത്വത്തിന്റെ നീണ്ട 22 സംവത്സരങ്ങൾ ആണ് .  

Monday 27 January 2014



നീതിയുടെ  ത്രാസ്സിനു മാനവികതയുടെ തിളക്കം 

മേഴ്സി പെറ്റിഷൻ അഥവാ ദയ ഹരജി പരിഗനിക്കുന്നതുമായി  ഉണ്ടാകുന്ന കാല താമസം വധ ശിക്ഷ ഇളവു ചെയ്യാൻ മതിയായ കാരണം ആണെന്ന സുപ്രീം കോടതിയുടെ കണ്ടെത്തൽ ഇന്ത്യൻ നീതി പീട ചരിത്രത്തിലെ സുപ്രധാന ചുവടു വയ്പ്പാണ്.              

വധ ശിക്ഷ നിര്തലാക്കണം എന്ന് ലോകമെമ്പാടും മനുഷ്യാവകാശ വാദികൾ  ശക്തി യുക്തം വാദിച്ചു കൊണ്ടിരികുമ്പോഴും  ഇന്ത്യയിൽ വധ ശിക്ഷ നില നില്കുന്നു.നിയമപ്രകാരമെ വധ ശിക്ഷ നടപ്പിലാക്കാവു എന്ന് ഭരണ ഘടന അനുശാസിക്കുന്നു.വധ ശിക്ഷ നടപ്പാക്കുന്നതിലുള്ള കാലതാമസവും മരണം കാത്ത് വര്ഷങ്ങളോളം തടവറക്കുള്ളിൽ കഴിയുന്ന മനുഷ്യരും പരിഗണ അര്ഹിക്കുന്നു .ാജിവ് ഗാന്ധി വധകേസിൽ കഴിഞ്ഞ 22 വര്ഷമായി ജയിലിൽ കഴിയുന്ന പെരരിവാലന്റെ  കേസിൽ ശിക്ഷ നടപ്പാക്കുന്നതിൽ  22 വര്ഷം വൈകിയ വേളയിൽ വദഷിക്ഷ നടപ്പിലാക്കൽ ഭരണഘടന വിരുദ്ദമാനെന്നും അത് വധ ശിക്ഷയും ജീവ പര്യന്തവും ചേർന്ന് ഇന്ത്യൻ നിയമ വ്യവസ്തയിളില്ലാത്ത ഒരു മൂന്നാം  തരം ശിക്ഷ ആയിരിക്കുമെന്നും ഒരു കുറ്റത്തിന് രണ്ടു ശിക്ഷ നല്കാൻ നിയമം അനുവദികുന്നില്ലയെന്നും ജസ്റ്റിസ്‌ കെ .ടി .തോമസ്‌ അഭിപ്രായപെട്ടിരുന്നു.

                        ഇത്തരമൊരു  സാഹചര്യത്തിൽ ഒരു നാഴിക കല്ല്‌ തന്നെയാണ് ശത്രുഘ്നനൻ ചൌഹാൻ V   യുണിയൻ ഓഫ് ഇന്ത്യ എന്ന കേസിലെ സുപ്രീം കോടതിയുടെ പുതിയ വിധി ന്യായം .ജയിലിൽ വധ ശിക്ഷ കത്ത് കഴിയുന്ന 15 കുറ്റവാളികൾ നല്കിയിരുന്ന 13 റിട്ട് ഹർജികളിൽ ഒന്നിച്ചാണ് സുപ്രീം കോടതി വിധി ,.ചീഫ് ജസ്റ്റിസ്‌ സദാശിവം, ജസ്റ്റിസ്‌ രഞ്ജൻ ഗാന്ഗോയി ,ജസ്റ്റിസ്‌ ശിവ് കീർത്തി സിംഗ് ഇവരുല്പെട്ട മൂന്ന് അംഗ ബെഞ്ചിന്റെ വിധി ന്യായത്തിലെ സുപ്രധാന കണ്ടെത്തലുകൾ ഇവയാണ് .
1.പ്രെസിദെന്റിനും  ,ഗവർണർകും  സമര്പ്പിക്കപെട്ട  ദയ ഹർജി പരിഗണിക്കുന്നതിൽ കാലതാമസം ഒഴിവാക്കണം.ആയതിനു വേണ്ട രേഖകൾ നല്കേണ്ടതും കാല കാലങ്ങളിൽ അന്വേഷണം നടത്തേണ്ടതും അഭ്യന്തര വകുപ്പിന്റെ ചുമതലയാണ് .2.ദയ ഹർജി നിരസിക്കപെട്ടാൽ ആ വിവരം കുറ്റവാളിയെയും കുടുംബത്തെയും എഴുതി അറിയിക്കണം.
3.ദയ ഹർജി നിരസികപ്പെട്ടാൽ വട ശിക്ഷ നടപ്പിലാക്കുന്നതിനു 14 ദിവസം മുൻപ് കുട്ടവാളിക്കും കുടുംബത്തിനും നോട്ടീസ് നല്കണം.
4.വിധി ന്യായം ഉള്പെടെയുള്ള കോടതി രേഖകളുടെ പകർപ്പുകൾ കുറ്റവാളിക്ക് നല്കണം.
5.വധ ശിക്ഷ യ്ക് മുൻപ് കുറ്റവാളിയെ ഏകാന്ത തടവിൽ പാര്പ്പിക്കുന്നത് 
6.ദയ ഹർജി നിരസിക്കപ്പെട്ട ശേഷം കുറ്റവാളിയുടെ മാനസികവും ശാരീരികവും ആയ മെഡിക്കൽ റിപ്പോർട്ട്‌ പരിശോധികേണ്ടതും മാനസിക രോഗം ഉള്ളവരിൽ വധ ശിക്ഷ നടപ്പിലാക്കാതിരികേണ്ടാതുമാണ്.
7.വധ ശിക്ഷക് വിധിക്കപ്പെട്ട കുറ്റവാളിക്ക് വേണ്ട നിയമ സഹായം നല്കേണ്ടതാണ് .8.വധ ശിക്ഷയ്ക് മുൻപ് കുറ്റവാളിക്ക് കുടുംബ അംഗങ്ങളെ കാണാൻ അവസരം ഉണ്ടാക്കണം.
9.വധ ശിക്ഷ നദപ്പിലക്കപെട്ട കുറ്റവാളിയുടെ മൃത ദേഹം പൊസ്റ്റ്മൊർറ്റെതിനു  വിധേയമാക്കി മരണ കാരണം കണ്ടെത്തണം.

                 ദേവേന്ദ്ര പാൽ ബുല്ലാർ കേസിൽ 2013 ഏപ്രിൽ 13 നു സുപ്രീം കോടതി തീവ്ര വാദ കേസുകളിൽ ദയ ഹർജി പരിഗണികുന്നതിൽ എത്ര തന്നെ കാല താമസം സംഭവിച്ചാലും വധ ശിക്ഷ കുറവ് ചെയ്യാൻ പറ്റില്ല എന്ന് വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ വിധി ന്യായത്തിൽ ദയ ഹർജി പരിഗണികുന്നതിലുള്ള കാല താമസം ഭരണഘടനയിലെ ആർട്ടിക്കിൾ 21  ഉറപ്പു നല്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം ആണെന്നും ആകയാൽ ശിക്ഷ കുറവ് ചെയ്യണമെന്നും വിധി പ്രക്യാപിച്ചു .ഒരു ജനാധിപത്യ സമൂഹത്തിൽ പൌരന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് രാജ്യത്തിൻറെ പരമമായ കടമ എന്നും അഭിപ്രായപെടുകയുണ്ടായി
                   
                       വധ ശിക്ഷ നിയമ വിധേയം ആക്കണമെന്ന് പ്രഖ്യാപിക്കുന്ന  ഒരു കൂട്ടം വിധി ന്യായങ്ങൾ ഉണ്ടെങ്കിലും വധ ശിക്ഷ നടപ്പിലാക്കുന്നത് നിയമ പ്രകാരം ആയിരിക്കണം എന്ന ഭരണഘടന സിദ്ടാന്തതെ എതിർക്കാൻ ഈ വിധി ന്യായങ്ങൾക്കാകില്ല.നിയമ പ്രകാരം വിധിക്കപ്പെടുന്ന വധ ശിക്ഷ നിയമ പ്രകാരം നടപ്പിലാക്കണം എന്ന ഈ വിധി ന്യായം കോടതികളുടെ മാനുഷിക മുഖത്തിന്റെ ഉത്തമോദാഹരണം ആയി ചരിത്രത്തിൽ ഇടം നേടുന്നു.