Thursday, 5 June 2014

ഭൂമിയെ സംരക്ഷിക്കുക ,ഭാവി തലമുറയ്ക്ക് കാവലാകുക ........

ഭൂമിയെ സംരക്ഷിക്കുക ,ഭാവി തലമുറയ്ക്ക് കാവലാകുക ........

ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ മൂലം ഉരുത്തിരിഞ്ഞ ഹരിത രാഷ്ട്രീയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻ സ്വാധീനം ചെലുത്തി എങ്കിലും അവിടെ പരിസ്ഥിതി സംരക്ഷണം ആണോ ജനങ്ങളുടെ സ്വാർത്ഥത ആണോ വിജയിച്ചത് എന്ന് ആശങ്ക ഉളവാക്കുന്നു.ആറന്മുള്ള വിമാനത്താവള വിഷയത്തിൽ വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി പിൻവലിച്ചു കൊണ്ടുള്ള ഗ്രീൻ റ്റ്രിബുനൽ വിധിപരിസ്ഥിതി സംരക്ഷകർ സഹർഷം സ്വാഗതം ചെയ്തു .അങ്ങനെ പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂടുള്ള വാർത്തകളായി നിലനില്ക്കെയാണ് ഇത്തവണ ലോക പരിസ്ഥിതി ദിനം കടന്നു വരുന്നത് .
1972 ജൂണ്‍ 5 നു സ്വീഡന്റെ തലസ്ഥാനം ആയ സ്റ്റോക്ക്‌ ഹോമിൽ ലോക പരിസ്ഥിതി സമ്മേളനം നടന്നു .ഈ സമ്മേളനത്തിന്റെ സ്മരണാർത്ഥം ഐകരാഷ്ട്ര പൊതു സഭ ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചു .പാരിസ്ഥിതിക സമിതി (UNEP ) രൂപീകരിച്ചതും ഇതേ ദിനത്തിൽ ആണ് .ഇന്ത്യയെ പ്രതിനിധീകരിച്ചു ശ്രീമതി ഇന്ദിര ഗാന്ധി സ്റ്റോക്ക്‌ ഹോം സമ്മേളനത്തിൽ പങ്കെടുക്കുക ഉണ്ടായി .
1992 ൽ ബ്രസീലിലെ റിയോ ഡി ജനിറോയിൽ രണ്ടാം ഭൌമ ഉച്ചകോടി നടക്കുകയുണ്ടായി .ലോകത്തെ 178 രാഷ്ട്രങ്ങളിൽ നിന്നായി 20,000 പേരോളം ഈ ഉച്ചകോടിയിൽ പങ്കെടുക്കുക ഉണ്ടായി .ഭൂമിയുടെ പാർലമെന്റ്(Parliament of the Planet ) എന്നാണ് ഈ സമ്മേളനം അറിയപ്പെടുന്നത് 2002 ൽ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ മൂന്നാം ഭൌമ ഉച്ചകോടി നടന്നു.
1972 ലെ സ്റ്റോക്ക്‌ ഹോം സംമെലനതിനെ തുടർന്ന് ഇന്ത്യയില പരിസ്ഥിതി സംരക്ഷണ വകുപ്പും താഴെ പറയുന്ന നിയമങ്ങളും നിലവിൽ വന്നു.
1.ജല മലിനീകരണ നിയന്ത്രണ നിയമം ,1974(Water ( Prevention and Control of pollution ) Act ,1974).
2.വനസംരക്ഷണ നിയമം,1972(Indian Forest Act ,1972).
3.വന്യ ജീവി സംരക്ഷണ നിയമം ,1980(The Wild Life Protection Act ,1980).
4.വായു മലിനീകരണ നിയന്ത്രണ നിയമം, 1983.(The Air (Prevention and Control of pollution )Act .1983.)
5.പരിസ്ഥിതി സംരക്ഷണ നിയമം,1986(The Environmental Protection Act ,1986)
വന്യ ജീവി സംരക്ഷണ നിയമം ,1972 അനുസരിച്ച് വന്യ ജീവികളെ വേട്ടയാടുന്നതും ,സംരക്ഷിക്കപെടെണ്ട വന്യ ജീവികളുടെ കൊമ്പും മറ്റും ഉപയോഗിച്ച് ഉള്ള ഉത്പന്നങ്ങൾ വിലക്കുന്നതും ,വന്യ ജീവികളെ കടത്തുന്നതും നിരോധിച്ചിരിക്കുന്നു .ഈ നിയമം അനുസരിച്ചുള്ള വിവിധ കുറ്റകൃത്യങ്ങൾക്ക് 6 മാസം മുതൽ 3 വർഷം വരെ തടവോ പിഴയോ നൽകാവുന്നതാണ്‌.ഏതാനും വർഷങ്ങൾക്ക്‌ മുൻപ് ഹിന്ദി സിനിമ താരം സൽമാൻ ഖാൻ ഇന്ത്യയുടെ മുൻ ക്രിക്കറ്റ്‌ ക്യാപ്ടൻ മണ്‍സൂർ അലി ഖാൻ പട്ടോടി എന്നീ പ്രമുഖർ വന്യ ജീവി സംരക്ഷണ നിയമം ലംഘിച്ചു മൃഗങ്ങളെ വെട്ടയാടിയതിനെ തുടർന്ന് കുറ്റക്കാർ ആയിട്ടുണ്ട്‌.
വന സംരക്ഷണ നിയമം ,1980 വനങ്ങള മറ്റു ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നതും വന നശീകരണവും തടയുന്നു.ഈ നിയമം അനുസരിച്ചുള്ള കുട്ടങ്ങല്ക്ക് 15 ദിവസം വരെ തടവ്‌ ശിക്ഷ ലഭിക്കാം.പരിസ്ഥിതി സംരക്ഷണ നിയമം ,1986 അനുസരിച്ച് ഫാക്ടറികൾ തുടങ്ങുന്നതിനു മുൻപ് പരിസ്ഥിത്യ്ക്ക് നാശകരം അല്ലെന്നും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഉണ്ടെന്നും കാണിച്ചു പരിസ്ഥിതി വകുപ്പിന്റെ അനുമതി തെടെണ്ട്ഫത് ആണ് (6 വകുപ്പ് ).അത് പോലെ ഈ നിയമം അനുസരിച്ച് പരിസ്ഥിതിക്ക് ഹാനികരം ആകുന്ന വസ്തുക്കള നിരോധിക്കവുന്നത് ആണ് .ഇപ്രകാരമാണ് പ്ലാസ്റ്റിക്‌ നിരോധനം സാധ്യമാകുന്നത് .ഈ നിയമം ലംഘിച്ചാൽ 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാം.കുറ്റം ആവർത്തിച്ചാൽ പ്രതി ദിനം 5000 രൂപ പിഴ ചുമത്താം.
സമകാലീന കേരളം നേരിട്ട ഗുരുതരം ആയ പ്രശ്നങ്ങളിൽ ഒന്ന് വരൾച്ചയാണ്.ഇതിനു പ്രധാന കാരണം തന്നീരതടങ്ങളുടെ(Wet Land ) ശോഷണം ആണ് .ജലാശയങ്ങൾ കൊണ്ടും മണ്‍സൂണ്‍ കൊണ്ടും പ്രകൃതി കേരളത്തെ അനുഗ്രഹിച്ചിരിക്കുന്നു .എന്നാൽ മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തികൾ കൊണ്ട് ജലം ഉപയോഗത്തിന് തികയാത്ത അവസ്ഥ സംജാതം ആയിരിക്കുന്നു .വരൾച്ചയിൽ നിന്നും പാഠം ഉൾകൊണ്ട സർക്കാർ പതിയ ജലനയം രൂപീകരിക്കുകയും മഴ വെള്ളം നിര്ബന്ധം ആയും ശേഖരിക്കണം എന്ന് നിയമ നിര്മ്മാണം നടത്തുകയും ചെയ്തു .
ജല മലിനീകരണ നിയന്ത്രണ നിയമം,1974 അനുസരിച്ച് ജല മലിനീകരണം തടയാനും ജലത്തിന്റെ സംരക്ഷണത്തിനും ആയി മലിനീകരണ നിയന്ത്രണ ബോർഡ്‌ (Pollution Control Board )രൂപീകരിച്ചിട്ടുണ്ട്.ഈ നിയമം അനുസരിച്ച് ജലം മലിനപ്പെടുത്തൽ ,നദികൾ,നീരുറവ തുടങ്ങിയവയിൽ വിഷ വസ്‌തുക്കൾ കലർത്തൽ ഒക്കെ ശിക്ഷാർഹം ആണ് . ഈ നിയമം അനുസരിച്ചുള്ള കുറ്റങ്ങൾക്ക്‌ 6 മാസം മുതൽ 6 വർഷം വരെ തടവ്‌ ലഭിക്കാം.
വായു മലിനീകരണം തടയുന്ന നിയമം,1981 പ്രകാരം വായു മലിനീകരണം തടയൽ ,നിയന്ത്രണം ,വായുവിന്റെ നിലവാരം ഉയർത്തുക എന്നിവയെല്ലാം വ്യവസ്ഥ ചെയ്യുന്നു.വായു മലിനീകരണത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്നത് വാഹനങ്ങൾ ആണ് .മോട്ടോർ വാഹന നിയമം,1988 വാഹനങ്ങളിൽ നിന്നുള്ള സ്പാർക്ക്,ഓയിൽ ,ശബ്ദം,കരി ഏവ നിയന്ത്രിക്കുന്നു.വാഹനങ്ങല്ക്ക് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (Pollution Control certificate ) നല്കുന്നതും ഈ നിയമം അനുസരിച്ചാണ് .ആറു മാസം ആണ് ഒരു സെര്ടിഫികാടിന്റെ കാലാവധി .ഈ സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരിൽ നിന്നും പിഴ ഈടാക്കാവുന്നതാണ്.
ശബ്ദ മലിനീകരണം ആണ് മറ്റൊരു പ്രധാന പ്രശ്നം .ശബ്ദ മലിനീകരണം ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ,ഹൃദയ സംബന്ധ രോഗങ്ങൾ,കേൾവി കുറവ് ,ഉറക്കം ഇല്ലായ്മ ,തലവേദന ,മാനസിക പിരിമുറുക്കം ,ഓര്മ ശക്തി നശിപ്പിക്കൽ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .Noise Pollution (Regulation and Control )Rule അനുസരിച്ച് നാലു മേഖലകൾ ഉണ്ട് .അവ 1,വ്യാവസായിക മേഖല (75-70 Decibel ) 2, കച്ചവട മേഖല (60-65 Decibel )3.താമസ മേഖല (55-45 Decibel ) 4,നിശബ്ദ മേഖല .എന്നിവയാണ് .നിശബ്ദ മേഖലയിൽ വാഹനങ്ങൾ ഹോണ്‍ മുഴക്കാൻ പാടില്ല .ലൗഡ് സ്പീക്കറിന്റെ ഉപയോഗം രാവിലെ 6 മുതൽ വൈകുന്നേരം 10 വരെയെന്നും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട് .മതച്ചരങ്ങൾക്ക് ലൗഡ് സ്പീക്കർ അത്യാവശ്യം അല്ലെന്നു ചർച് ഓഫ് ഗോഡ് ഫുൾ ഗൊസ്പെൽ മിഷൻ V മേജസ്റിക് കോളനി വെൽഫൈർ അസോസിയേഷൻ എന്നാ കേസില കോടതി വ്യക്തം ആക്കിയിട്ടുണ്ട് .
സമുദ്ര തീരങ്ങൾ സംരക്ഷിക്കാനായി അവയെ CRZ ( Coastal Regulation Zone ) ആയി പ്രഖ്യാപിക്കുകയും സമുദ്ര തീരത്ത് പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും മറ്റും തടഞ്ഞിട്ടുണ്ട്.അശാസ്ത്രീയ മത്സ്യ ബന്ധനം മൂലം മത്സ്യസമ്പത്ത് നശിച്ചു ഒടുങ്ങുന്നതു തടയാനായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത് പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിക്കാം നടത്തുന്ന പ്രവർത്തനങ്ങളിൽ എടുത്തു പറയത്തക്കതാണ്.
ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 21 ൽ പറയുന്ന ജീവിക്കാനുള്ള അവകാശത്തിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള അവകാശങ്ങളും ഉള്പ്പെടുമെന്നു സുപ്രീം കോടതി വ്യക്തമാക്കുക ഉണ്ടായി.M.C ,മേത്ത എന്നാ പ്രമുഖ അഭിഭാഷകൻ ഒരു കൂട്ടം വിധി ന്യായങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തിയിട്ടുണ്ട് . ഗംഗ ജല മലിനീകരണ കേസ് ,ശ്രീറാം ഫാക്ടറിയിലെ ഓലിയം ഗ്യാസ് ലീക്ക് കേസ് ഏവ ഇത്തരത്തിൽ പ്രസിദ്ധി ആർജിച്ച വിധി ന്യായങ്ങൾ ആണ്. കേരള ഹൈ കോടതി പൊതു സ്ഥലത്ത് പുകവലി നിരോധിച്ചു കൊണ്ട് നെബു ജോണ്‍ v ബാബു എന്നാ കേസിൽ കേരള ഹൈ കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട് .പരിസ്ഥിതി സംരക്ഷണത്തിൽ തികച്ചും സ്വഗതര്ഹം ആയ ഒരു വിധി ആണിത്.
ഇന്ത്യൻ ശിക്ഷ നിയമം 277,278 വകുപ്പുകൾ,ക്രിമിനൽ നടപടി നിയമം 133 വകുപ്പ് ഇവ പ്രകാരവും പരിസ്ഥിതി മലിനീകരണം നിയമ
നടപടികൾക്ക് വിധേയം ആക്കാവുന്നത് ആണ് .ഇന്ത്യൻ ശിക്ഷ നിയമം 277 വകുപ്പനുസരിച്ച് ജലം ഉപയോഗപ്പെടുത്താൻ ആകാത്ത രീതിയിൽ പൊതു ജലാശയങ്ങൾ മലിനപ്പെടുത്തുന്നതിനു 3 മാസം തടവോ 500 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ് .278 വകുപ്പനുസരിച്ച് സ്ഥലവാസികളുടെ ആരോഗ്യത്തിനു ഹാനികരം ആയ രീതിയിൽ അന്തരീക്ഷ മലിനീകരണം നടത്തുന്നതിനു 500 രൂപ പിഴ ഈടാക്കാവുന്നതാണ്.ക്രിമിനൽ നടപടി നിയമം 133 വകുപ്പനുസരിച്ച് മലിനീകരണം മാറ്റാനായി RDO സമക്ഷം പരാതി ബോധിപ്പിക്കാവുന്നതാണ് .
അന്താരാഷ്ട്ര തലത്തിൽ പരിസ്ഥിതി നേരിടുന്ന മുഖ്യ പ്രശ്നങ്ങള ഓസോണ്‍ പാളിയിലെ വിള്ളലും ആഗോള താപനവും (Global warming ) ആണ് .ഫ്രിട്ജിലും മറ്റും ഉപയോഗിക്കുന്ന Chloro Fluro Carbon (CFC ) ആണ് ഓസോണ്‍ പാളിയുടെ നാശത്തിനു കാരണം .ആഗോള തപനത്തിന്റെ കാരണം അന്തരീക്ഷത്തിലെ Carbon DI Oxide അളവ് കൂടിയതാണ് .വ്യവസായങ്ങൾ വാൻ തോതിൽ Carbon DI Oxide പുറന്തള്ളുന്നു.ഇത് ഗ്രീൻ ഹൗസ്‌ പ്രതിഭാസത്തിനു കാരണം ആകുന്നു.ആഗോള താപനം മൂലം 2030 ആകുമ്പോഴേക്കും ലോക താപനില 4.5 ഡിഗ്രി സെൽഷിയാസ് വർദ്ധന ഉണ്ടാകും എന്നാണ് പഠനങ്ങൾ വ്യക്തം ആക്കുന്നത് .ഇതു സമുദ്ര നിരപ്പ് ആറടി വരെ വർദ്ധിക്കാൻ ഇടയാകും .ഇതു മൂലം പല പ്രമുഖ നഗരങ്ങളും സമുദ്രത്തിനു അടിയിൽ ആകും .ധ്രുവ പ്രദേശത്തെ മഞ്ഞു ഉരുകുന്ന രീതിയിൽ താപ നില കൂടിയാൽ 300 അടി വരെ സമുദ്ര നിരപ്പ് കൂടാവുന്നതും ഗുരുതരം ആയ പ്രത്യാഘാതങ്ങൾ ഉണ്ടാകവുന്നതും ആണ് .ഇതു ന്യൂയോർക്ക്‌ പോലുള്ള പ്രമുഖ നഗരങ്ങള പോലും വെള്ളത്തിനടിയിൽ ആകാൻ കാരണമാകും .
ദേശീയ തലത്തിൽ ആയാലും അന്തർദേശിയ തലത്തിൽ ആയാലും നിയമങ്ങൾ കൊണ്ട് മാത്രം പരിസ്ഥിതി സംരക്ഷണം സാധ്യം അല്ല .ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുക വഴി മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യം ആകുകയുള്ളൂ .ഭാവി തലമുറയ്ക്കായി പരിസ്ഥിതി സംരക്ഷികേണ്ടത്‌ ഓരോ വ്യക്തിയുടെയും കടമയാണ് .ഗാന്ധിജിയുടെ ഈ പ്രസ്താവന തികച്ചും ഇതു വ്യക്തമാക്കുന്നു
"The Earth has enough for our need ,but not for every man's greed"

2 comments:

 1. പരിസ്ഥിതിയെപ്പറ്റി അവബോധം കുട്ടിക്കാലം മുതല്‍ തന്നെ നല്‍കാന്‍ സാധിക്കുമെങ്കില്‍ അടുത്ത തലമുറ ഈ തലമുറയെ നന്ദിയോടെ ഓര്‍ക്കുമായിരിയ്ക്കും!

  ReplyDelete
 2. തികച്ചും അവിചാരിതമായി G + ലൂടെ ഇവിടെത്തി
  തികച്ചും കാലോചിതമായ വിഷയം,നന്നായിപ്പറഞ്ഞു
  ഇനിയും എഴുതുക അറിയിക്കുക, ഞാനും ഈ വിഷയത്തിൽ
  ചിലതെല്ലാം കുറിച്ചിട്ടുണ്ട് നോക്കുക വായിക്കുക അറിയിക്കുക
  ആശംസകൾ

  ReplyDelete